നാല്‌ വൻ ഐടി സംരംഭങ്ങൾക്ക‌് തുടക്കം; ഡിജിറ്റൽ പവർ ഹൗസായി കേരളം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

നാല്‌ വൻ ഐടി സംരംഭങ്ങൾക്ക‌് തുടക്കം; ഡിജിറ്റൽ പവർ ഹൗസായി കേരളം

സ്വന്തം ലേഖകൻ > പുതുതലമുറ സാങ്കേതികവിദ്യയുടെ കരുത്തിൽ ഐടി രംഗത്ത‌് വൻ കുതിപ്പിനൊരുങ്ങി കേരളം. വിവരസാങ്കേതിക വളർച്ചയിൽ നാഴികക്കല്ലാകുന്ന നാലുപദ്ധതിയുടെ ഉദ‌്ഘാടനം  ഗ്രീൻഫീൽഡ‌് സ‌്റ്റേഡിയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ നിർമിക്കുന്ന വേൾഡ് ട്രേഡ് സെന്ററിന് മുഖ്യമന്ത്രിയുടെ  സാന്നിധ്യത്തിൽ ധാരണപത്രവും ഒപ്പുവച്ചു. സർക്കാർ തലത്തിലെ ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഫ്രീ ആൻഡ് ഓപ്പൺ സോഴ് സ് ഫെസിലിറ്റി സെന്റർ (സ്വതന്ത്ര), നൈപുണ്യ വിതരണ പ്ലാറ്റ് ഫോം (എസ്ഡിപികെ), സ്പേസ് ടെക് ആപ്ലിക്കേഷൻ ഡെവലപ്മെന്റ‌് ഇക്കോസിസ്റ്റം (എസ്ടിഎഡിഇ) എന്നീ സമഗ്രവികസന പദ്ധതികളുടെ ഉദ്ഘാടനമാണ‌് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ  മുഖ്യമന്ത്രി നിർവഹിച്ചത‌്.

വേൾഡ് ട്രേഡ് സെന്ററിൽ  15,000 പേർക്ക് തൊഴിൽ
പള്ളിപ്പുറം ടെക്നോസിറ്റിയിലാണ് കൊച്ചിക്കുശേഷം കേരളത്തിലെ രണ്ടാമത്തെ വേൾഡ് ട്രേഡ് സെന്റർ നിലവിൽവരുന്നത്.  2.5 ദശലക്ഷം ചതുരശ്ര അടിയിലുള്ള സെന്റർ  ബ്രിഗേഡ് ഗ്രൂപ്പ് പൂർത്തിയാക്കുന്നതോടെ 15,000 പേർക്ക് തൊഴിൽ ലഭിക്കും. 12 ഏക്കറാണ് ഇതിനായി അനുവദിച്ചത‌്. ഹോട്ടൽ, അപ്പാർട്ടുമെന്റ‌്, വിനോദസൗകര്യങ്ങൾ എന്നിവയും ഇവിടെയൊരുക്കും.ധാരണപത്രം ടെക്നോപാർക്ക് സിഇഒ   ഋഷികേശ് നായരും ബ്രിഗേഡ് എന്റർപ്രൈസസ് സിഎംഡി എം ആർ ജയശങ്കറും കൈമാറി.

ബഹിരാകാശ സാങ്കേതിക രംഗത്തെ മൂന്ന‌് സ്റ്റാർട്ടപ്പുകൾക്കുള്ള അനുമതിപത്രം ചടങ്ങിൽ നൽകി. സ്‌പേസ് ടെക് ആപ്ലിക്കേഷൻ ഡെപലപ്‌മെന്റ് ഇക്കോസിസ്റ്റം പ്രോജക്ടിന്റെ ഭാഗമായാണ‌്  രംഗത്തെ  പ്രമുഖരായ  സാറ്റ്ഷുവർ, അഗ്നികുൽ, ബെല്ലാട്രിക്സ് എന്നിവർ  തിരുവനന്തപുരത്തേക്ക് എത്തുന്നത്. ബഹിരാകാശ സർവകലാശാലയായ ഐഐഎസ‌്ടിയിലെ ആദ്യകാല വിദ്യാർഥികൾ സ്ഥാപിച്ചതാണ‌് സാറ്റ‌് ഷുവർ. ടെക‌്നോസിറ്റിയിൽ വിഎസ‌്എസ‌്സിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന സ‌്പെയ‌്സ‌്പാർക്കിന്റെ ഭാഗമായാണ‌് സ‌്റ്റാർട്ടപ്പുകൾ എത്തുന്നത‌്. ആറുമാസത്തിനുള്ളിൽ പാർക്ക‌് യാഥാർഥ്യമാകും. സിലിക്കൻ വാലി കേന്ദ്രീകരിച്ചുള്ള ഡിസൈനിങ് രംഗത്തെ പ്രമുഖരായ ലൂമിയവും ഉടൻ പ്രവർത്തിച്ചുതുടങ്ങും.

ഐടി വ്യവസായവും കോളേജുകളും തമ്മിലുള്ള അകലം ഇല്ലാതാക്കുന്നതിനാണ് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിന്റെ  (കെഎസ്ഐടിഐ) എസ്ഡിപികെ  പ്രാമുഖ്യം നൽകുന്നത്.സംസ്ഥാനത്തെ 150 കോളേജുമായി തത്സമയ ടെലി പ്രസൻസ് നെറ്റ‌്‌വർക്കുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ  മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ഐടി മിഷൻ ഡയറക്ടർ ഡോ. ചിത്ര,  ഐസിടി അക്കാദമി സിഇഒ  സന്തോഷ് കുറുപ്പ് ,അരുൺ ബാലചന്ദ്രൻ,  ഡോ. ജയശങ്കർ പ്രസാദ് എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2TnS92U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages