ജനകീയ സർക്കാരിന്റെ 1000 ദിനാഘോഷത്തിന‌് കൊടിയിറങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

ജനകീയ സർക്കാരിന്റെ 1000 ദിനാഘോഷത്തിന‌് കൊടിയിറങ്ങി


തിരുവനന്തപുരം
ആയിരംദിനം പൂർത്തിയാക്കിയ ജനകീയ സർക്കാരിന്റെ ആഘോഷങ്ങൾക്ക‌് വർണാഭമായ സമാപനം. വാർഷികാഘോഷത്തെ വരവേൽക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരങ്ങളാണ‌് സെൻട്രൽ സ‌്റ്റേഡിയത്തിലേക്ക‌് ഒഴുകിയെത്തിയത‌്.  സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ‌്തു. 1000 യുവ കലാകാരന്മാർക്കുള്ള സാംസ‌്കാരിക വകുപ്പിന്റെ ഫെലോഷിപ് വയലിൻ നൽകി മുഖ്യമന്ത്രി ഉദ‌്ഘാടനം ചെയ‌്തു. ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ബാലൻ,  എ സി മൊയ‌്തീൻ, കെ  കൃഷ‌്ണൻകുട്ടി, കെ രാജു, പി തിലോത്തമൻ, രാമചന്ദ്രൻ  കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, മേയർ വി കെ പ്രശാന്ത‌്, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് വി കെ മധു, എംഎൽഎമാരായ ബി സത്യൻ, ഐ ബി സതീഷ‌്, സി കെ ഹരീന്ദ്രൻ, ഡി കെ മുരളി, കെ ആൻസലൻ, ചീഫ‌് സെക്രട്ടറി ടോംജോസ‌്,  കലക്ടർ കെ വാസുകി, കെ എൻ ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ ഉൾപ്പെടുത്തി പിആർഡി തയ്യാറാക്കിയ ‘നവകേരളത്തിനായുള്ള നവോത്ഥാനം’ പുസ‌്തകം മന്ത്രി എ കെ ബാലൻ, ബി സത്യന‌് നൽകി പ്രകാശനം ചെയതു. വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായി  സ‌്റ്റേഡിയത്തിൽ വിവിധ വകുപ്പുകൾ സംഘടിപ്പിച്ച സ‌്റ്റാളുകൾ സന്ദർശിക്കാൻ വൻ തിരക്കായിരുന്നു. പ്രദർശനവും ബുധനാഴ‌്ച സമാപിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2BVRbBj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages