കുവൈറ്റ് സിറ്റി > ഇന്ത്യൻ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്തിൽനിന്ന് കണ്ണൂരിലേക്കു വിമാന സർവീസ് ആരംഭിക്കുന്നു. ഏപ്രിൽ ഒന്നുമുതലാണ് സർവീസ് ആരംഭിക്കുന്നത്. കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ടും തിരിച്ചു ബഹ്റൈൻ വഴിയുമായിരിക്കും യാത്ര. കണ്ണൂരിൽനിന്ന് രാവിലെ 7.10ന് പുറപ്പെട്ട് 9.10ന് ബഹ്റൈനിലെത്തുകയും അവിടെനിനിന്ന് 10.10ന് പുറപ്പെട്ട് 11.10 കുവൈത്തിലെത്തുകയും ചെയ്യും.
കുവൈത്തിൽനിന്ന് ഉച്ചക്ക് 12.10ന് പുറപ്പെട്ട് രാത്രി 7.10ന് കണ്ണൂരിൽ നേരിട്ട് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് 34 ദീനാർ മുതലും ഇരു വശത്തേക്കുമായി 74 ദീനാ ദീനാറുമാണ് ടിക്കറ്റ് നിരക്ക്. 30 കിലോയാണ് ബാഗേജ് അനുവദിക്കുക. ഒകടോബർ 26 വരെ ഷെഡ്യൂൾ ചെയ്തിട്ടുള്ള ആദ്യഘട്ട
ടിക്കറ്റ് ബുക്കിങ്ങിനായുള്ള ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട് മറ്റൊരു ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ കുവൈറ്റിൽ നിന്നും നേരത്തെ തന്നെ കണ്ണൂരിലേക്ക് സർവ്വീസ് ആരംഭിച്ചിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2X8sqdZ
via IFTTT
No comments:
Post a Comment