'വനിതകള്‍ ആദ്യം കഴിവ് തെളിയിച്ചിട്ട് സീറ്റ് ചോദിക്കട്ടെ'; മഹിളാ കോണ്‍ഗ്രസിനെ വീണ്ടും തള്ളി മുല്ലപ്പള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

'വനിതകള്‍ ആദ്യം കഴിവ് തെളിയിച്ചിട്ട് സീറ്റ് ചോദിക്കട്ടെ'; മഹിളാ കോണ്‍ഗ്രസിനെ വീണ്ടും തള്ളി മുല്ലപ്പള്ളി

കൊച്ചി > ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള മണ്ഡലം ഒരു വനിതാ സ്ഥാനാര്‍ത്ഥിക്കെങ്കിലും നല്‍കണമെന്ന മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യത്തെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വനിതകള്‍ ആദ്യം കഴിവ് തെളിയിക്കട്ടെ എന്നും, എന്നിട്ട് സീറ്റ് ചോദിക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. മീഡിയാ വണ്‍ ചാനലിലെ വ്യൂ പോയിന്റ് പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

ഇത്തവണ തോല്‍ക്കുന്ന സീറ്റ് തന്ന് മഹിളാ പ്രാതിനിധ്യം പേരിന് ഉറപ്പാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്ത് നിന്നും പിന്മാറുന്ന വടകരയില്‍ മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റും കോര്‍പ്പറേഷന്‍ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ പി ഉഷാദേവി ടീച്ചറെ മത്സരിപ്പിക്കാന്‍ മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന സൂചനയും മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കി.



from Kerala || Deshabhimani ​Online ​News http://bit.ly/2SFzLD7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages