കലാകാരന്‍ ആണോ പെണ്ണോ എന്നതല്ല, കലാസൃഷ്‌ടിയാണ് പ്രധാനം: നന്ദിത ദാസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

കലാകാരന്‍ ആണോ പെണ്ണോ എന്നതല്ല, കലാസൃഷ്‌ടിയാണ് പ്രധാനം: നന്ദിത ദാസ്

കൊച്ചി>  സിനിമ-നാടക രംഗത്തെ പ്രമുഖര്‍ കൊച്ചി-മുസിരിസ് ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ചു. കലാകാരന്‍ ആണോ പെണ്ണോ എന്നതല്ല, മറിച്ച്‌ കലാസൃഷ്‌ടി‌യാണ് പ്രധാനമെന്ന്‌ ബിനാലെയിലെത്തിയ നടിയും സംവിധായികയുമായ നന്ദിത ദാസ് പറഞ്ഞു. 21-ാം നൂറ്റാണ്ടിലും സ്‌ത്രീപ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത്‌ ദുഃഖകരമാണ്‌. വനിത സംവിധായികയെന്ന് തന്നെ ആരും വിളിക്കരുത്‌. ബിനാലെ സഞ്ചരിക്കുന്ന പ്രദര്‍ശനമായിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിച്ച്‌ പോവുകയാണ്‌. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും ബിനാലെ പ്രദര്‍ശനങ്ങള്‍ എത്തണം. മികച്ച പ്രദര്‍ശനം ഒരുക്കിയതിന് ബിനാലെ നാലാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ അനിത ദുബെ പ്രശംസയര്‍ഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. നടിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഗീതു മോഹന്‍ദാസുമൊത്താണ് അവര്‍ ബിനാലെ കാണാനെത്തിയത്.

നാടക പ്രവര്‍ത്തകരായ അമല്‍ അല്ലാനയും ഭര്‍ത്താവ് നിസാര്‍ അല്ലാനയും ചലച്ചിത്രതാരം കുണാല്‍ റോയ് കപൂറും ബിനാലെ കാണാനെത്തി. വ്യത്യസ്‌തമായ മാര്‍ഗങ്ങളിലൂടെ ശക്തമായ പ്രമേയങ്ങളാണ് ബിനാലെ നാലാം ലക്കം മുന്നോട്ടു വ‌യ്‌ക്കുന്നതെന്ന് അമല്‍ അല്ലാനയും ഭര്‍ത്താവ് നിസാര്‍ അല്ലാനയും പറഞ്ഞു.

മുതിര്‍ന്ന നാടക പ്രവര്‍ത്തകരായ അമല്‍ അല്ലാനയും ഭര്‍ത്താവ് നിസാര്‍ അല്ലാനയും

വര്‍ത്തമാനകാലമാണ് ബിനാലെ പ്രതിനിധീകരിക്കുന്നത്‌. പേടിപ്പെടുത്തുന്ന എന്നാല്‍ ചില സമയങ്ങളില്‍ പ്രതീക്ഷയുടെ നാളം തെളിയിക്കുന്നതാണ് ഈ കാലം. അതിനെ മനോഹരമായി ബിനാലെ അവതരിപ്പിച്ചിരിക്കുന്നു. ശുഭപ്രതീക്ഷാദായകങ്ങളായ കഥകളും ബിനാലെയിലുണ്ടെന്ന് അമല്‍ അല്ലാന പറഞ്ഞു. വിക്കി റോയിയുടെ സൃഷ്‌ടിയും കഥയും പ്രചോദനദായകങ്ങളാണെന്നും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌‌ക്കാര ജേതാവ് കൂടിയായ അവര്‍ പറഞ്ഞു. ജീവിതത്തിന്‍റെ ആഘോഷമാണ് കലയെന്ന് നിസാര്‍ അല്ലാന ചൂണ്ടിക്കാട്ടി. ഒരു കുട്ടിയുടെ നിഷ്‌ക്ക‌ളങ്കതയോടെ ഇതിനെ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാഴ്‌ചയില്‍ പ്രമേയങ്ങള്‍ വ്യത്യസ്‌തങ്ങളാണെങ്കിലും ഇവയ്‌ക്കെല്ലാം ഏകീകൃതമായ സ്വഭാവമുണ്ടെന്ന് കുണാല്‍ കപൂര്‍ പറഞ്ഞു. ഒരു പ്രമേയത്തിനനുസരിച്ച് കലാകാരമാരെ കൂട്ടിയിണക്കുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2Xrh1WU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages