തിരുവനന്തപുരം> സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര വിവരശേഖരണത്തിന‌് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഒരുങ്ങുന്നു. മേഖലയിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള സർവേയ‌്ക്കുള്ള ഓൺലൈൻ പ്ലാറ്റ‌്ഫോം തയ്യാറാകുന്നതായി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ‌് പറഞ്ഞു.
മേഖലയിലെ സർക്കാർ, എയ‌്ഡഡ‌്, സർക്കാർ നിയന്ത്രിത, സ്വാശ്രയ മേഖലകളിലായി രണ്ടായിരത്തോളം സ്ഥാപനമുണ്ട‌്. എന്നാൽ, ഇവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ സർക്കാരിന്റെ പക്കലില്ല. ഭൗതിക സൗകര്യം, വിദ്യാർഥികളുടെ എണ്ണം, അധ്യാപക അനുപാതം, അക്കാദമിക‌് നിലവാരം, കോഴ‌്സുകളുടെ അഫിലിയേഷൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.
കൗൺസിൽ തയ്യാറാക്കിയ സോഫ‌്റ്റ‌്‌വെയർ പരീക്ഷണ പ്രവർത്തനത്തിലാണ‌്. മാർച്ച‌് ആദ്യം സർവേ ആരംഭിക്കും. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സർവേ മാനദണ്ഡമാക്കിയായിരിക്കും പ്രവർത്തനങ്ങൾ. സ്ഥാപനങ്ങൾ വിവരങ്ങൾ നിശ്ചിത ദിവസത്തിനകം അപ‌്‌ലോഡ‌് ചെയ്യണം. സംസ്ഥാനത്തിനു പുറത്തുള്ള പല സർവകലാശാലകളുടെയും സെന്ററുകളെന്ന പേരിൽ നടത്തുന്ന സ്ഥാപനങ്ങളും പരിധിയിൽവരും.
സർക്കാർ ആരംഭിക്കുന്ന സ‌്റ്റേറ്റ‌് അക്രഡിറ്റേഷൻ കൗൺസിലിന‌് സഹായകരമായ വിവരങ്ങൾ സർവേയുടെ ഭാഗമായി ലഭിക്കും. ഉന്നത വിദ്യാഭ്യാസമേഖലയിൽ സർക്കാർ പദ്ധതികൾ ആവിഷ‌്കരിക്കാൻ കഴിയുമെന്നതാണ‌് പ്രത്യേകത.
from Kerala || Deshabhimani Online News https://ift.tt/2XmcLrq
via IFTTT
No comments:
Post a Comment