രാഷ്ട്രീയംതിരിച്ച‌് കണക്കെടുപ്പ‌് :എൻഎസ‌്എസ‌് നേതൃത്വത്തിനെതിരെ പ്രതിഷേധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

രാഷ്ട്രീയംതിരിച്ച‌് കണക്കെടുപ്പ‌് :എൻഎസ‌്എസ‌് നേതൃത്വത്തിനെതിരെ പ്രതിഷേധം

കൊച്ചി> എൻഎസ‌്എസ‌് അണികളുടെ രാഷ്ട്രീയം തിരിച്ച‌് കണക്കെടുപ്പ‌് നടത്തുന്നത‌് വിവാദമാകുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ളവരുടെ എണ്ണം കരയോഗാടിസ്ഥാനത്തിൽ തയ്യാറാക്കി നൽകാനാണ‌് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ താലൂക്ക‌് യൂണിയനുകൾക്ക‌് രഹസ്യ സർക്കുലർവഴി നിർദേശം നൽകിയത‌്. കരയോഗം ഭാരവാഹികളെ ഒഴിവാക്കി വിവരം  ശേഖരിച്ച‌് നേതൃത്വത്തെ നേരിട്ട‌് അറിയിക്കാനാണ‌് ആവശ്യപ്പെട്ടത‌്. നായർ സമുദായാംഗങ്ങളുടെ രാഷ‌്ട്രീയംവച്ച‌് യുഡിഎഫ‌്, ബിജെപി നേതൃത്വവുമായി വിലപേശലിനുള്ള തന്ത്രമാണിതിന‌് പിന്നിലെന്ന‌് ആക്ഷേപം ഉയർന്നു. കണക്കെടുപ്പ‌് നടത്തുന്നതിനെതിരെ കരയോഗങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു. പല താലൂക്ക‌് യൂണിയൻ പ്രസിഡന്റുമാരും ഇക്കാര്യം എൻഎസ‌്എസ‌് നേതൃത്വത്തെ അറിയിച്ചതായാണ‌് വിവരം.

എൻഎസ‌്എസിനോടാണോ രാഷ്ട്രീയ പാർടിയോടാണോ കൂടുതൽ കൂറ‌്  എന്നാണ‌് പരിശോധന. രാഷ‌്ട്രീയമായി കൂറുപുലർത്തുന്നവരെ കരയോഗങ്ങളിൽനിന്ന‌് ഭാവിയിൽ അകറ്റിനിർത്തണമെന്നും നിർദേശമുണ്ട‌്. പറയുന്നത‌് അതേപടി അനുസരിക്കുന്നവർ, സമുദായത്തെയും പാർടിയെയും ഒരുപോലെ കണക്കിലെടുക്കുന്നവർ, സമദൂരം പുലർത്തുന്നവർ, നേതൃത്വത്തെ അംഗീകരിക്കാത്തവർ എന്നിങ്ങനെ തരംതിരിച്ച‌് കണക്കെടുക്കാനാണ‌് നിർദേശം. കരയോഗാംഗങ്ങളിൽ ഇടതുപക്ഷ പാർടികളിൽ അംഗത്വമോ ഭാരവാഹിത്വമോ ഉള്ളവരുടെ എണ്ണം പ്രത്യേകം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട‌്.

തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ട‌് എൻഎസ‌്എസ‌് നേതൃത്വം കരയോഗാംഗങ്ങളെ രാഷ‌്ട്രീയമായി തരംതിരിക്കുന്നത‌് സമുദായത്തിന്റെ പുരോഗതിക്ക‌് വിഘാതമാണെന്ന‌് നേതൃത്വത്തെ എതിർക്കുന്നവർ പറയുന്നു. കരയോഗാംഗങ്ങളിൽ പല രാഷ‌്ട്രീയ കക്ഷികളിലുൾപ്പെട്ടവരുണ്ട‌്. എന്നാൽ, കരയോഗം എന്ന നിലയ‌്ക്ക‌് അവരെല്ലാം പരസ‌്പരം സഹകരിക്കുകയാണ‌് രീതി. ഈ  ധാരണ രാഷ‌്ട്രീയത്തിന്റെ പേരിൽ തകർത്ത‌് മുതലെടുപ്പ‌് നടത്താനാണ‌് നീക്കം.



from Kerala || Deshabhimani ​Online ​News https://ift.tt/2XmcJji
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages