തെരഞ്ഞെടുപ്പടുത്തപ്പോൾ ലീഗിന‌് വീണ്ടും കരിപ്പൂർ മൊഹബ്ബത്ത‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

തെരഞ്ഞെടുപ്പടുത്തപ്പോൾ ലീഗിന‌് വീണ്ടും കരിപ്പൂർ മൊഹബ്ബത്ത‌്

കോഴിക്കോട്‌> രണ്ട‌് സിനിമ. നാടോടിക്കാറ്റും റാംജിറാവു സ‌്പീക്കിങ്ങും. ഭരണപക്ഷത്തെ എ എം ആരിഫ‌്  ഈ സിനിമകളിലെ പല സംഭാഷണങ്ങളും മറന്നിട്ടേയില്ല. പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സൈന്യത്തെ വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം പറയുമ്പോൾ എസ‌്കേപ്പ‌്, എസ‌്കേപ്പ‌് എന്ന  നാടോടിക്കാറ്റിലെ സംഭാഷണമാണ‌് അദ്ദേഹത്തിന‌് ഓർമവന്നത‌്. 

രാഹുൽ ഗാന്ധി കേരളത്തെക്കുറിച്ച‌് മണ്ടത്തരം പറഞ്ഞപ്പോൾ ‘കേൾക്കുന്നില്ല ...കേൾക്കുന്നില്ല ..’എന്ന‌്  വി ഡി സതീശൻ പറഞ്ഞതും  റാംജിറാവു സ‌്പീക്കിങ്ങിൽ മുകേഷിന്റെ കഥാപാത്രം ‘‘കേൾക്കുന്നില്ല.. കേൾക്കുന്നില്ല’  എന്നുപറയുന്നതും സാമ്യമില്ലേയെന്നും ആരിഫിന‌് സംശയം. 

2019–-20 സാമ്പത്തിക വർഷത്തെ ബജറ്റിനെ സംബന്ധിച്ച പൊതുചർച്ച സഭയിൽ ആരംഭിച്ചു.  വിഷംപുരട്ടിയ അമ്പുപേലെ കേന്ദ്ര ബജറ്റ‌് ജനങ്ങളുടെ നെഞ്ചിൽ തറച്ചപ്പോൾ  നവകേര‌ള നിർമിതിക്കുള്ള ആസൂത്രിതമായ നിർദേശങ്ങളാണ‌് കേരള  ബജറ്റിലുള്ളതെന്ന‌് വി എസ‌് അച്യുതാനന്ദൻ പറഞ്ഞു.

തെരഞ്ഞെടുപ്പ‌് അടുക്കുമ്പോൾ കരിപ്പൂർ വിമാനത്താവളത്തിനോട‌് ലീഗിന‌് എന്തെന്നില്ലാത്ത മുഹബ്ബത്താണ‌്. എന്നാൽ,  കരിപ്പൂരിന്റെ വികസനം തടയുന്നതാരാ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന‌ുമാത്രം ലീഗിൽനിന്ന‌് മറുപടിയില്ല. അറിയാത്തതല്ല,  പറഞ്ഞാൽ സ്വന്തം മുഖം വികൃതമാകും. അങ്ങനെ മലപോലെവന്നത‌് എലിപോലെ പോയെന്ന മട്ടിലായി കരിപ്പുർ വിമാനത്താവളത്തിന്റെ പേരിൽ എം കെ മുനീർ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ‌്. ആറൻമുളയിൽ വിമാനത്താവളത്തിന്റെ  മറവിൽ  നിങ്ങളെന്താണ‌് കാട്ടിയതെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന‌് കോൺഗ്രസിനും മിണ്ടാട്ടമില്ല.

ബജറ്റിന്റെ കാര്യത്തിൽ വലിയ എതിർപ്പൊന്നും പ്രതിപക്ഷത്തിൽ കാണാനേയില്ല. കേരള കോൺഗ്രസിലെ പി ജെ ജോസഫ‌് ആകട്ടെ, ബജറ്റിൽ നല്ല കുറേ കാര്യങ്ങളുള്ളതായി തുറന്നങ്ങു പറഞ്ഞു. ബജറ്റിനെ എതിർക്കുന്നെന്ന‌് പറയാതെയാണ‌് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത‌്. പല മാന്യൻമാരും അവതരിപ്പിച്ചതിനേക്കാൾ നല്ല ബജറ്റാണ‌് തോമസ‌് ഐസക‌് അവതരിപ്പിച്ചതെന്ന‌് പി സി ജോർജ‌് പറഞ്ഞത‌് കെ എം മാണിക്കിട്ട‌് ഒരു കൊട്ടുകൂടെയായി.

ഡെപ്യൂട്ടി സ‌്പീക്കർ വി ശശിയാണ‌് ചർച്ചയ‌്ക്ക‌് തുടക്കമിട്ടത‌്. സി കെ നാണു,  വി കെ സി മമ്മദ‌് കോയ, വി ജോയി, ഇ എസ‌് ബിജിമോൾ, പി ഉണ്ണി,   കെ ജെ മാക‌്സി, എ എൻ ഷംസീർ, കെ സി ജോസഫ‌്, മഞ്ഞളാംകുഴി അലി, അടൂർ പ്രകാശ‌്, വി കെ ഇബ്രാഹിംകുഞ്ഞ‌് എന്നിവരും സംസാരിച്ചു.

തുടർന്ന‌് 2018–-19 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൻമേലുള്ള അന്തിമ ഉപധനാഭ്യർഥന ചർച്ച നടന്നു. ബി സത്യൻ, എൻ വിജയൻപിള്ള,  വി അബ‌്ദുൾ റഹ‌്മാൻ, കെ യു അരുണൻ, ഇ ടി ടൈസൺ, ഒ ആർ കേളു, കെ ബാബു, സി കെ ആശ, കെ ആൻസലൻ, സജി ചെറിയാൻ, കെ എസ‌് ശബരീനാഥൻ, ആബിദ‌് ഹുസൈൻ  തങ്ങൾ, ഡോ. എൻ ജയരാജ‌്, ടി വി ഇബ്രാഹിം, പി ടി തോമസ‌് എന്നിവർ പങ്കെടുത്തു.  ധനമന്ത്രി തോമസ‌് ഐസക‌് മറുപടി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2GngE9z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages