മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തിന് ഹൈക്കോടതി സ്‌റ്റേ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി > മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ കെട്ടിട നിര്‍മാണത്തിന് ഹൈക്കോടിയുടെ സ്‌റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്‌തത്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

കെട്ടിട നിര്‍മാണം അനധികൃതമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2010ലെ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടെന്നും പഞ്ചായത്തും കരാറുകാരനും കോടതി ഉത്തരവ് ലംഘിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. പഞ്ചായത്തിന് കെട്ടിടനിര്‍മാണത്തിന് ആര് അനുമതി നല്‍കിയെന്ന് കോടതി ചോദിച്ചു.

പ്രളയകാലത്ത് വെള്ളത്തില്‍ മുങ്ങിയ പ്രദേശത്താണ് യുഡിഎഫ് പഞ്ചായത്ത് നിര്‍മാണവുമായി മുന്നോട്ടുപോയത്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2DzpM8g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages