ഒരു ദിവസം 23 ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനം; ചരിത്രമെഴുതി രജിസ്‌ട്രേഷൻ വകുപ്പ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

ഒരു ദിവസം 23 ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനം; ചരിത്രമെഴുതി രജിസ്‌ട്രേഷൻ വകുപ്പ്‌

തിരുവനന്തപുരം > സംസ്ഥാന സർക്കാറിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി രജിസ്‌ട്രേഷൻ വകുപ്പിലെ 23 സബ്‌രജിസ്‌ട്രാർ ഓഫീസുകളുടെ നിർമ്മാണോദ്‌ഘാടനം ഫെബ്രുവരി 19 ന്‌ വൈകിട്ട്‌ 5ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിങിലൂടെ നിർവഹിക്കും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്‌ ജില്ലകളിലെ മൂന്ന്‌ രജിസ്‌ട്രേഷൻ കോംപ്ലക്‌സുകളിൽ ഉൾപ്പെടെ കിഫ്‌ബിയുടെ ധനസഹായത്തിൽ നിർമ്മിക്കുന്ന 51 ഓഫീസുകളിൽ 23 എണ്ണത്തിന്റെ നിർമ്മാണോദ്‌ഘാടനമാണ്‌ ഫെബ്രുവരി 19ന്‌ നടക്കുക. രജിസ്‌ട്രേഷൻ വകുപ്പ്‌ മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിക്കും.

ഒരുദിവസം ഒരു വകുപ്പിൽതന്നെ 23 പുതിയ ഓഫീസുകളുടെ നിർമാണം ആരംഭിക്കുന്നത്‌ കേരള ചരിത്രത്തിൽ ആദ്യമാണ്‌. 23 കേന്ദ്രങ്ങളിലും സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ പ്രാദേശികമായി വിപുലമായ ഉദ്‌ഘാടന പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫ്രൻസിങിലൂടെയുള്ള ഉദ്‌ഘാടനം തത്സമയം സംപ്രേക്ഷണം ചെയ്യും. ബാക്കി 28 ഓഫീസുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഉദ്‌ഘാടന പരിപാടി വിജയിപ്പിക്കുന്നതിന്‌ സംസ്ഥാനതല സംഘാടക സമിതി രജിസ്‌ട്രേഷൻ വകുപ്പ്‌ മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത്‌ ചേർന്നതായും മന്ത്രി ജി സുധാകരൻ അറിയിച്ചു.

 

 

 

 



from Kerala || Deshabhimani ​Online ​News http://bit.ly/2E6cOjx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages