സമരമുഖത്ത‌് ഒരുമിച്ചുപോരാടിയവന‌് വീടൊരുക്കി എസ‌്എ‌ഫ‌്ഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

സമരമുഖത്ത‌് ഒരുമിച്ചുപോരാടിയവന‌് വീടൊരുക്കി എസ‌്എ‌ഫ‌്ഐ

കൊച്ചി> സമരമുഖത്ത‌് ഒരുമിച്ചുപോരാടിയവർ ജീവിതസമരത്തിലും താങ്ങായിനിന്നപ്പോൾ അനന്തുവിന‌് തിരിച്ചുകിട്ടിയത‌് അടച്ചുറപ്പുള്ള വീടുമാത്രമല്ല, പുതിയൊരു ജീവിതവുംകൂടി. തൃക്കാക്കര കെഎംഎം കോളേജിലെ ബിരുദവിദ്യാർഥിയും എറണാകുളം കങ്ങരപ്പടി പുതുശേരിമലയിൽ പരേതനായ അപ്പുവിന്റെയും ലളിതയുടെയും മകനുമായ അനന്തു ആണ‌് സഹപാഠികളുടെയും സമരസഖാക്കളുടെയും പിന്തുണയിൽ ദുരിതക്കയത്തിൽനിന്ന‌് നീന്തിക്കയറിയത‌്. അമ്മയ‌്ക്കും രണ്ട‌് സഹോദരന്മാർക്കുമൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവിൽനിന്ന‌് അനന്തു പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങി.

അച്ഛനെ പിടികൂടിയ അർബുദമാണ‌് അനന്തുവിന്റെ കുടുംബത്തെ ഉലച്ചത‌്. എസ‌്എഫ‌്ഐ പ്രവർത്തകനായ അനന്തു, തന്റെ ബുദ്ധിമുട്ട‌് ആരെയും അറിയിച്ചിരുന്നില്ല. നീണ്ടകാലത്തെ ചികിത്സയ‌്ക്കുശേഷം അച്ഛൻ മരിച്ചപ്പോൾ വീട്ടിലെത്തിയ സഹപാഠികൾക്ക‌് അനന്തുവിന്റെ ജീവിതസാഹചര്യം ബോധ്യപ്പെട്ടു. ഇഎംഎസ‌് ഭവനപദ്ധതിയിൽ ലഭിച്ച തുകയും ബാങ്ക‌്‌ലോണുംകൊണ്ട‌് വീടുപണി ആരംഭിച്ചപ്പോഴാണ‌് അച്ഛനെ അർബുദം പിടികൂടിയത‌്.  വീട‌് അസ്ഥിവാരത്തിൽ ഒതുങ്ങി. ഉയർന്ന മാർക്കോടെ പ്ലസ‌്ടു പാസായ അനന്തുവിന്റെ പഠനവും മുടങ്ങി. വീട്ടുജോലിചെയ‌്ത‌് അമ്മയ‌്ക്ക‌ു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടുമാത്രം നാലംഗങ്ങളുള്ള ആ കുടുംബം പുലരുമായിരുന്നില്ല.

ഈ അവസ്ഥയിലാണ‌് എസ‌്എഫ‌്ഐ കളമശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനന്തുവിനെ സഹായിക്കാൻ രംഗത്തുവന്നത‌്. സി എസ‌് എ കരീം ചെയർമാനും ടി പി ജിബിൻ കൺവീനറും മുഹമ്മദ‌് യാസിർ ട്രഷററുമായി ഭവനനിർമാണ കമ്മിറ്റി രൂപീകരിച്ചു. ഏരിയയിലെ കോളേജുകളിൽനിന്നും മുൻ എസ‌്എഫ‌്ഐ പ്രവർത്തകരിൽനിന്നും ഫണ്ട‌് ശേഖരിച്ചു. നിർമാണജോലികൾക്കും എസ‌്എഫ‌്ഐ പ്രവർത്തകർതന്നെ മുന്നിട്ടിറങ്ങി. ആറുമാസംകൊണ്ട‌് വീടുപണി പൂർത്തിയാക്കി. മൂന്നു കിടപ്പുമുറികളും അടുക്കളയും ഹാളും അടങ്ങുന്ന വീടിന്റെ എല്ലാ നിർമാണവും പൂർത്തിയാക്കിയാണ‌് താക്കോൽ കൈമാറിയത‌്. ഒപ്പം അനന്തുവിന്റെ പഠനവും പുനരാരംഭിച്ചു.

വീട്ടുമുറ്റത്തു നടന്ന ചടങ്ങിൽ അനന്തുവും അമ്മ ലളിതയും സഹോദരങ്ങളായ അക്ഷയിയും അമലും ചേർന്ന‌് പി രാജീവിൽനിന്ന‌് താക്കോൽ ഏറ്റുവാങ്ങി. ചടങ്ങിൽ സി എസ‌് എ കരീം അധ്യക്ഷനായി. എസ‌്എഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷ‌്, സിപിഐ എം ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ, എസ‌്എഫ‌്ഐ കേന്ദ്രകമ്മിറ്റിയംഗം ശിൽപ്പ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ‌് അമൽ ജോസ‌്, സെക്രട്ടറി സച്ചിൻ കുര്യാക്കോസ‌്, ഏരിയ സെക്രട്ടറി ടി പി ജിബിൻ, പ്രസിഡന്റ‌് മുഹമ്മദ‌് യാസിർ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2Nu12mi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages