എച്ച്1 എൻ1: പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

എച്ച്1 എൻ1: പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചു


കാസർകോട‌് പെരിയ നവോദയ സ്കൂളിലെ കുട്ടികൾക്ക് എച്ച്1 എൻ1 ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസർകോട്ടേക്ക‌് പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ‌്. ആശങ്കപ്പെടേണ്ടതില്ല. ഹോസ്റ്റലിൽ മെഡിക്കൽ ക്യാമ്പ‌് തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറും മെഡിക്കൽ സംഘത്തിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. രോഗം പടരാതിരിക്കാനുള്ള നടപടികളെടുക്കാനും നിർദേശം നൽകി. രോഗം ഭേദമാകുന്നതുവരെ ഈ ക്യാമ്പ് തുടരുമെന്നും മന്ത്രി അറിയിച്ചു.

സ‌്കൂളിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ  കോൺഫറൻസ് ഹാളിൽ  നവോദയ വിദ്യാലയത്തിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി സംഘടിപ്പിച്ച  അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ഒമ്പതുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 72 കുട്ടികൾ നിരീക്ഷണത്തിലാണ്. ഇതിൽ  34 ആൺകുട്ടികളും 38 പെൺകുട്ടികളും ഉൾപ്പെടും. മൂന്ന്‌ ഡോക്ടർമാർ, ഒരു ഫിസിഷ്യനും ആറ്‌ പാരാമെഡിക്കൽ  ടീം അംഗങ്ങളും സ്‌കൂളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒരാഴ്ച ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2NuEwcX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages