തിരുവനന്തപുരം > ഘടകകക്ഷികൾ അത്യാർത്തി കാണിക്കരുതെന്ന കോൺഗ്രസ‌് നേതാവ‌് വി എം സുധീരന്റെ പ്രസ്താവനയ‌്ക്കെതിരെ യുഡിഎഫ‌് യോഗത്തിൽ രൂക്ഷ വിമർശം. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഒരുക്കങ്ങളെ തകർക്കുംവിധം സുധീരൻ ഘടകകക്ഷികളെ പ്രകോപിപ്പിക്കുകയാണെന്ന‌് കേരള കോൺഗ്രസ‌് മാണി ഗ്രൂപ്പ് ഉൾപ്പെടയുള്ള പാർടികൾ വിമർശിച്ചു.
രാജ്യസഭാ സീറ്റ‌് മാണിയുടെ മകന‌് നൽകിയതിൽ കോൺഗ്രസ‌് പ്രവർത്തകർ വ്രണിത ഹൃദയരാണെന്നും കഴിഞ്ഞദിവസം സുധീരൻ പറഞ്ഞിരുന്നു.
മാണിയും, മുസ്ലിംലീഗും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിക്കുമെന്നുറപ്പായിട്ടുണ്ട‌്. ഈ സാഹചര്യത്തിലാണ‌് സുധീരൻ തുറന്നടിച്ചത‌്.
വെള്ളിയാഴ‌്ച വൈകിട്ട‌് പ്രതിപക്ഷനേതാവിന്റെ വസതിയിൽ ചേർന്ന യുഡിഎഫ‌് യോഗത്തിന്റെ കൂടുതൽ സമയവും സുധീരനെ വിമർശിക്കാനാണ‌് ചെലവഴിച്ചത‌്. ഒടുവിൽ സീറ്റ‌് സംബന്ധിച്ച‌് പരസ്യ പ്രസ്താവനകൾ പാടില്ലെന്ന‌് യോഗം തീരുമാനിച്ചു. ഘടകകക്ഷികളുമായി സീറ്റ‌് ചർച്ച പത്തിനാരംഭിക്കുന്ന യോഗത്തിനുശേഷം നടക്കുമെന്ന‌് വാർത്താ സമ്മേളനത്തിൽ കൺവീനർ ബെന്നി ബെഹനാൻ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2DP1198
via IFTTT
No comments:
Post a Comment