കണ്ണൂർ> പാപ്പിനിശേരി വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയുധ ശേഖരം പിടികൂടി, കെഎസ്ടിപി റോഡിൽ ഹാജി റോഡ് മേൽപ്പാലത്തിനടിയിലെ അവസാന തൂണിനടിയിൽ ഒളിപ്പിച്ച് വച്ച നിലയിൽ അഞ്ച് വടിവാളുകളും അഞ്ച് ഇരുമ്പ് ദണ്ഡുകളുമാണ‌് പിടികൂടിയത്. വളപട്ടണം ഇൻസ്പെക്ടർ എം കൃഷ്ണനും സംഘവുമാണ് ആയുധ ശേഖരം പിടികൂടിയത‌്.
പൊലീസിന്റെ നിരീക്ഷണത്തിലുള്ള സ്ഥലങ്ങളിൽ ഇലക്ഷന് മുമ്പ് വിശദമായ പരിശോധന നടത്തണമെന്ന ഉന്നത പൊലീസ് നിർദേശത്തെ തുടർന്നാണ് വളപട്ടണം പൊലീസ് സംഘം തെരച്ചിൽ ആരംഭിച്ചത്.പൊലീസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും നിരീക്ഷണത്തിൽ ആക്രമസാധ്യതയുള്ള സ്ഥലങ്ങളാണ് ആദ്യഘട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.
ഈ നിലയിലുള്ള പരിശോധനക്കിടെ ഇത്രയും വലിയ ആയുധശേഖരം പിടികൂടിയത് ആശങ്കയുളവാക്കുന്നുണ്ട് എഎസ്ഐ കുഞ്ഞിരമൻ, സീനിയർ സിപിഒ മാരായ വിനോദ് അശോകൻ , സിപിഒ ഗിരീഷ് ടി.കെ, എന്നിവർ തെരച്ചിലിൽ പങ്കാളികളായി.
from Kerala || Deshabhimani Online News http://bit.ly/2T3gnQ2
via IFTTT
No comments:
Post a Comment