വ്യക്തികൾ തമ്മിലുള്ള പകയുടെയും വിദ്വേഷത്തിന്റെയും ഫലമായുണ്ടായ കൊലപാതകത്തെ രാഷ്ട്രീയ സംഭവമായി പ്രചരിപ്പിച്ച‌് മുതലെടുക്കാൻ ശ്രമിക്കരുതെന്ന‌് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. അപക്വവും പ്രതികാരബുദ്ധി വളർത്തുന്നതുമാണ‌് അത്തരം സമീപനം. അത‌് കൂടുതൽ കുഴപ്പങ്ങൾക്കും സംഘർഷങ്ങൾക്കും ഇടവരുത്തും. കോൺഗ്രസ‌് നേതാക്കൾ സമാധാനത്തിന്റെ മഹാമുനി ചമയേണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ കാസർകോട്ടെ കൊലപാതകങ്ങൾ സംബന്ധിച്ച ചോദ്യത്തോട‌് പ്രതികരിക്കുകയായിരുന്നു ഇ പി.
സർക്കാരിന്റെ ആയിരം ദിവസത്തെ നേട്ടങ്ങളെല്ലാം പെരിയ സംഭവത്തിൽ മുങ്ങിപ്പോയെന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണ‌്. ആരും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത സംഭവമാണ‌് അവിടെയുണ്ടായത‌്. സിപിഐ എം ഒരു കൊലപാതകത്തെയും ന്യായീകരിക്കുന്നില്ല. അക്രമത്തിന്റെയും മസിൽപവറിന്റെയും രാഷ്ട്രീയമല്ല ഞങ്ങൾ കൈകാര്യംചെയ്യുന്നത‌്. ആർഎസ‌്എസ്സും സംഘപരിവാരവും ഇന്ത്യയിലാകെ ഈ രാഷ്ട്രീയമാണ‌് നടപ്പാക്കുന്നത‌്. മുമ്പ‌് കണ്ണൂർ ജില്ലയിലും കേരളത്തിലാകെയും കോൺഗ്രസും അതാണ‌് നടപ്പാക്കിയത‌്.
ചീമേനിയിൽ അഞ്ച‌് സിപിഐ എം പ്രവർത്തകരെ തീയിട്ടും വെട്ടിയും കൊലപ്പെടുത്തിയപ്പോൾ എവിടെപ്പോയിരുന്നു ഇവരുടെ സാമാധാനവാഞ്ഛയും രാഷ്ട്രീയധാർമികതയും. അതിലെ പ്രധാന പ്രതികളിലൊരാൾ ഉമ്മൻചാണ്ടിയുടെ സ‌്റ്റാഫ‌് അംഗമായിരുന്നു. നാൽപ്പാടി വാസുവിനെ വെടിവച്ചുകൊന്ന കേസിൽ കെ സുധാകരനെതിരെ മട്ടന്നൂർ പൊലീസ‌് എഫ‌്ഐആർ ഇട്ടതാണ‌്. ഭരണസ്വാധീനം ചെലുത്തിയാണ‌് പിന്നീടത‌് മാറ്റിയത‌്. എന്നെ വെടിവച്ചുകൊല്ലാൻ ശ്രമിച്ച കേസ‌് ഇപ്പോഴും ഓങ്കോൾ കോടതിയിലുണ്ട‌്. കണ്ണൂർ ഡിസിസി ഓഫീസിൽ ബോംബ‌് നിർമിക്കുന്ന കാര്യം മാധ്യമങ്ങളിൽ വാർത്ത വന്നതല്ലേ? നിലമ്പൂരിൽ ഒരു പാവം സ‌്ത്രീയെ ക്രുരമായി ബലാത്സംഗംചെയ‌്ത‌് കൊന്ന‌് ചാക്കിൽകെട്ടി സൂക്ഷിച്ചത‌് കോൺഗ്രസ‌് ഓഫീസിലായിരുന്നില്ലേ.
എത്ര ഉന്നതമായാണ‌് മുഖ്യമന്ത്രി പിണറായി വിജയൻ പെരിയ സംഭവത്തോട‌് പ്രതികരിച്ചത‌്. അദ്ദേഹത്തെ ആദരിക്കുകയല്ലേ വേണ്ടത‌്. അതിനല്ലല്ലോ കെപിസിസി പ്രസിഡന്റ‌് പുറപ്പെട്ടത‌്–- ഇ പി ജയരാജൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2SlSJKf
via IFTTT
No comments:
Post a Comment