മനസ്സിലെരിയുന്നു ചീമേനിയിലെ തീക്കനൽ രാവ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

മനസ്സിലെരിയുന്നു ചീമേനിയിലെ തീക്കനൽ രാവ‌്



ചീമേനിയിൽ കോൺഗ്രസ‌് ക്രിമിനലുകൾ   അഞ്ച‌് സിപിഐ എം പ്രവർത്തകരെ കെട്ടിടത്തിന‌് തീയിട്ടും വെട്ടിവീഴ‌്ത്തിയും കൊലപ്പെടുത്തിയ അക്രമത്തില്‍ ഗുരുതര പരിക്കേറ്റ എം ബാലകൃഷ‌്ണന്റെ ഓർമയിൽ കണ്ണില്‍ ചോര കിനിഞ്ഞ നാളുകള്‍

പച്ചമാംസം കത്തിയെരിയുന്ന ഗന്ധം. കോടാലികളും വാക്കത്തികളുംകൊണ്ട് മനുഷ്യശരീരം വെട്ടിപ്പിളർക്കുന്ന പൈശാചികത. ചീമേനിയിലെ ജീവിക്കുന്ന രക്തസാക്ഷി ബാലകൃഷ്ണന്റെ മനസ്സിൽ ഓർമകളുടെ കനലെരിയുകയാണ‌്. ചോരയുടെ മണമുള്ള രാവിന്റെ ഓർമകൾ ദുഃസ്വപ‌്നമായി  ഇന്നും  വേട്ടയാടുന്നു.  കണ്ണീരിനു പകരം കണ്ണിൽ ചോരകിനിഞ്ഞ ദിനം മറക്കാൻ ശ്രമിച്ചാലും സഹപ്രവർത്തകരുടെ രോദനം കാതുകളിൽ ഇപ്പോഴും മുഴങ്ങും. ചീമേനിയും പരിസരവും അക്കാലത്ത് കോൺഗ്രസ് ഗുണ്ടകളുടെ വിളയാട്ട കേന്ദ്രമായിരുന്നു. കമ്യൂണിസ്റ്റുകാരെ ഭീഷണിപ്പെടുത്തുകയും അകാരണമായി മർദിക്കുകയും ചെയ്തിരുന്ന കാലം. ഇതിനൊക്കെ ഒത്താശചെയ്ത്  കോൺഗ്രസ് നേതാക്കളും. ചീമേനിയിലും പരിസരപ്രദേശങ്ങളിലും 1987ൽ നിയമസഭാ തെരഞ്ഞെടുപ്പ്   പ്രചാരണം നടത്താൻ കമ്യൂണിസ്റ്റുകാരെ കോൺഗ്രസ് ഗുണ്ടകൾ അനുവദിച്ചിരുന്നില്ല.

എന്തും ചെയ്യാൻ സന്നദ്ധരായ  ഗുണ്ടാപ്പടയുടെ നടുവിൽ ചീമേനിയിലെ പാർടി പ്രവർത്തകർ തെരഞ്ഞെടുപ്പിനെ സധൈര്യം നേരിട്ടു. മാർച്ച‌്  23ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്ത് ഏജന്റുമാരും അമ്പതോളം പ്രവർത്തകരും ചീമേനിയിലെ പാർടി ഓഫീസിൽ വോട്ട‌് കണക്ക് പരിശോധിക്കുകയായിരുന്നു. ‘പുറത്തുനിന്ന‌് ശബ്ദം കേട്ടാണ് ഞങ്ങൾ നോക്കിയത്.  ഇരുനൂറിലധികം കോൺഗ്രസുകാർ വാക്കത്തി, മഴു, മറ്റ് മാരകായുധങ്ങളുമായി കൊലവിളിയുമായി നിൽക്കുന്നു. ഞങ്ങൾ വാതിലടച്ചു. എന്തുചെയ്യണമെന്നറിയാതെ ഓഫീസിനുള്ളിൽ കുടുങ്ങി. ഒരുഭാഗത്തുള്ള മരത്തിന്റെ ജനാല മഴുകൊണ്ട് കുത്തി മുറിച്ച് കോൺഗ്രസുകാർ ജനലിനുള്ളിലൂടെ വൈക്കോൽ കുത്തിനിറച്ച് പെട്രോളും മണ്ണെണ്ണയും ഒഴിച്ച‌് തീയിട്ടു. മേൽക്കൂരയിലും കയറി മണ്ണെണ്ണയും പെട്രോളും ഒഴിച്ച് തീവച്ചു. നിമിഷാർധത്തിൽ മേൽക്കൂരയ്ക്കും തീപിടിച്ചു. അകത്തും പുറത്തും തീ, പുക. നിർത്താത്ത കല്ലേറ്. ഓട് പൊട്ടി പലരുടെയും തലയിലും ദേഹത്തും വീണു. അകത്തുള്ളവർക്ക് ശ്വാസംമുട്ടി. പിന്നെ ഒന്നും ഓർക്കാനില്ല. മടിച്ചുനിന്നാൽ വെന്തുമരിക്കും, പുറത്തുചാടിയാൽ വെട്ടിക്കൊല്ലും. ഓരോരുത്തരായി പുറത്തേക്ക് ചാടി. പുറത്ത് കടന്ന സഖാക്കളുടെ നിലവിളികൾ ഉയരുന്നുണ്ടായിരുന്നു.  

ഞാനും ജനലിലൂടെ പുറത്തുകടന്നു. എന്നെ പിന്തുടർന്ന് കല്ലുകൊണ്ട‌് തലയുടെ പിന്നിൽ അടിച്ചുവീഴ‌്ത്തി. കൊടുവാൾകൊണ്ട് ആഞ്ഞുവെട്ടി. കൊല്ലല്ലേയെന്ന് അപേക്ഷിച്ചെങ്കിലും തുരുതുരാ വെട്ടി. എന്നെ രക്ഷിക്കാൻ കെ ടി കുഞ്ഞിരാമേട്ടൻ ഓടിയെത്തി. താങ്ങിപ്പിടിച്ച് ഒരുഭാഗത്ത് എത്തിച്ചെങ്കിലും മറുഭാഗത്തുനിന്ന‌് എത്തിയ ഗുണ്ടാസംഘം കുഞ്ഞിരാമേട്ടനോട് പറഞ്ഞു ഇവനെ ജീവനോടെ വിട്ടാൽ അപകടമാണ്. എല്ലാം കണ്ടവനാണിവൻ. ഇവനെ ഞങ്ങൾ കൊല്ലും. പിന്നെയും വെട്ടി. എന്റെ ബോധം പൂർണമായും നഷ്ടപ്പെട്ടു.  മരിച്ചെന്നു കരുതിയാണ‌്  അവർ പോയത്. ബോധം വീണപ്പോൾ  മംഗളൂരുവിലെ  സ്വകാര്യ ആശുപത്രിയിലായിരുന്നു. അവിടുന്നാണ് പ്രിയപ്പെട്ട സഖാക്കൾ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, എം കോരൻ, സി കോരൻ, ആലവളപ്പിൽ അമ്പു എന്നിവർ രക്തസാക്ഷികളായെന്നറിഞ്ഞത്. വെട്ടേറ്റതിന്റെ വയ്യായ്മകൾ ഇപ്പോഴുമുണ്ട‌്. പാടുകൾ ശരീരത്തിൽ മുഴച്ചുനിൽക്കുന്നു.  തീ ആളിപ്പടരുമ്പോൾ ആദ്യം  പുറത്തുചാടിയ ആലവളപ്പിൽ അമ്പുവിനെ പുറത്ത് വാളും കഠാരയുമായി നിരന്നവർ വെട്ടിയും കുത്തിയും  കൊന്നുതള്ളി. പിന്നാലെ സി കോരൻ, പി കുഞ്ഞപ്പൻ, എം കോരൻ. കത്തുന്ന തീയിൽനിന്ന് പ്രാണനുംകൊണ്ട് പാതിവെന്ത് പുറത്തേക്കു ചാടുന്നവരെ വെട്ടിയും വൈക്കോലിട്ട് കത്തിച്ചും കൊലപ്പെടുത്തി. സി കോരന്റെ വലതുകൈ അറുത്തുമാറ്റിയശേഷമാണ് കൊന്നത്. പി കുഞ്ഞപ്പനെ തല തല്ലിപ്പൊളിച്ച് പുല്ലിൽ പൊതിഞ്ഞ് ചുട്ടുകൊല്ലുകയായിരുന്നു. കയ്യൂരിലേക്ക‌് പോകാൻ ബസ് കാത്തുനിൽക്കെയാണ‌് കെ വി കുഞ്ഞിക്കണ്ണനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെ ഗുണ്ടകൾ നടത്തിയ ക്രൂരത കാലത്തിന‌് മായ‌്ക്കാവുന്നതിലുമപ്പുറമാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2E4kwto
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages