‘ദൃശ്യം’ കഥ പറയുന്ന വയനാട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

‘ദൃശ്യം’ കഥ പറയുന്ന വയനാട‌്

കൽപ്പറ്റ > മഞ്ഞുപെയ്യുന്ന കാടിരവുകളും മലമ്പാതകളുമാണ് വയനാടിനെ വേറിട്ടതാക്കുന്നത്. ജന്മിത്വത്തിനെതിരെയുള്ള കർഷക ചെറുത്തുനിൽപ്പുകൾ ചുവപ്പിച്ച സ്ഥലമാണ‌് നിലമ്പൂർ. മലബാർ കലാപം  വീരേതിഹാസമെഴുതിയ ഏറനാട‌്. ടിപ്പുവിന്റെ കതിരക്കുളമ്പടികൾ പതിഞ്ഞ ചുരംപാതകൾ.  പഴശ്ശിയുടെ സാമ്രാജ്യത്വവിരുദ്ധ പടയോട്ടങ്ങളും  ഈ മണ്ഡലത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക ഭൂമികയിലെ തിളങ്ങുന്ന ഏടുകളാണ്. മൈസൂർ പീഠഭൂമിയെ മലബാർ തീരവുമായി ബന്ധിപ്പിക്കാൻ ഹൈദരാലിയും ടിപ്പുവുമാണ് അടിവാരത്തുനിന്നും  വയനാട്ടിലേക്ക് ചുരംപാത പണിതത്. കുരുമുളകിന്റെയും ഏലത്തിന്റെയും കാപ്പിയുടെയും വശ്യഗന്ധം പൊഴിക്കുന്ന നാട‌്. സുഗന്ധം നിറഞ്ഞ ആ കാറ്റിൽ സായിപ്പിന്റെ മനംമയങ്ങി. സായ്പ്പിന് വഴികാണിച്ച് രക്തസാക്ഷിത്വം വരിച്ച കരിന്തണ്ടൻ എന്ന മിത്ത‌് ഇന്നും പാറിനടക്കുന്നു.  ചങ്ങല മരവും ലക്കിടി ചുരവും പിന്നിട്ടെത്തുന്നവർക്ക‌് കൗതുകക്കാഴ്ചകൾ അനവധി നിരത്തുന്നു തമിഴ്നാടും  കർണാടകവും അതിർത്തി പങ്കിടുന്ന മണ്ഡലം. നിലാവ‌് എത്തിച്ചേരാത്ത കാട്ടിറമ്പിലെ കണ്ടങ്ങൾ ഉൾപ്പെടുന്ന വയനാടൻ പ്രകൃതിസൗന്ദര്യത്താൽ ആകർഷിക്കപ്പെട്ട എഴുത്തുകാരും ചലച്ചിത്ര സംവിധായകരും എത്രയെത്ര. 

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങൾ ചേർത്ത‌് 2009ലാണ് വയനാട്  ലോക‌്സഭാ മണ്ഡലം രൂപീകരിച്ചത്. വയനാട് ജില്ലയിലെ  മാനന്തവാടി, ബത്തേരി, കൽപ്പറ്റ,  മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട്,  കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. അതിനുമുമ്പ്  കൽപ്പറ്റ, ബത്തേരി, തിരുവമ്പാടി മണ്ഡലങ്ങൾ കോഴിക്കോട് ലോക‌്സഭാ മണ്ഡലത്തിന്റെയും വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങൾ മഞ്ചേരി ലോക‌്സഭാ മണ്ഡലത്തിന്റെയും മാനന്തവാടി, കണ്ണൂർ ലോക‌്സഭാ മണ്ഡലത്തിന്റെയും  ഭാഗമായിരുന്നു.  ഏറനാട് ഒരു നിയമസഭാ മണ്ഡലമായതും ഇക്കാലത്താണ്. 

1962ലെ തെരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽ കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച എസ് കെ പൊറ്റെക്കാട്ടിനെയും കോഴിക്കാട് മണ്ഡലത്തിൽനിന്ന്  1980ൽ ഇമ്പിച്ചിബാവയെയും 1996ലും 2004ലും  എം പി വീരേന്ദ്രകുമാറിനെയും  പാർലമെന്റിലേക്കയച്ച് വയനാടും ഇടതിന്റെ പച്ചത്തുരുത്തായി. മണ്ഡലം നിലവിൽ വന്നശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം ഐ ഷാനവാസിനെ ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചു. പക്ഷേ, തിരികെ കിട്ടിയത് നിരാശ മാത്രം. 2014ലും വിജയിച്ചു, ഭൂരിപക്ഷം കുത്തനെ താഴോട്ട‌്–- 20,870. പത്തു വർഷം പ്രതിനിധാനം ചെയതെങ്കിലും മണ്ഡലത്തെ ശ്രദ്ധിക്കാൻ എംപിക്കായില്ല. 2018 നവംബർ 21ന്‌ അദ്ദേഹം നിര്യാതനായി. രാത്രിയാത്രാ നിരോധനം നീക്കുന്നതിലും  നഞ്ചൻകോട‌്–-നിലമ്പൂർ റെയിൽപാത യാഥാർഥ്യമാക്കുന്നതിലും വന്ന വീഴ‌്ച കോൺഗ്രസുകാർ സ്വയം സമ്മതിക്കുന്നു. എൽഡിഎഫ് സർക്കാർ  രാത്രിയാത്രാ നിരോധനം നീക്കാൻ  ഫലപ്രദമായ ഇടപെടലുകൾ നടത്തിവരികയാണ്. റെയിൽപാതയ‌്ക്ക് സർവേ നടത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചെങ്കിലും കർണാടക വനംവകുപ്പ‌് തടസ്സം നിൽക്കുന്നു.

കേന്ദ്ര കാർഷിക വിരുദ്ധ നയങ്ങളും യുഡിഎഫ്  സർക്കാർ നടപ്പാക്കിയ വികല നയങ്ങളും വയനാടെന്ന കാർഷികമേഖലയെ എപ്രകാരമാണ‌് തകർത്തതെന്ന‌് ഒരുകാലത്തെ ദൃശ്യങ്ങൾ കഥ പോലെ പറഞ്ഞുതരും. ഇന്ന‌് കാർഷിക ആദിവാസിമേഖലകളെ കൈപിടിച്ച‌് ഉയർത്താനുള്ള ശ്രമത്തിലാണ‌് എൽഡിഎഫ്സർക്കാർ. 
തോട്ടം മേഖലയിലും ഉയിർത്തെഴുന്നേൽപ്പുണ്ടായിട്ടുണ്ട‌്. അതുകൊണ്ട‌ു തന്നെ മുമ്പ‌് യുഡിഎഫിനെ സഹായിച്ച വലിയൊരു വിഭാഗം ജനങ്ങൾ നിലപാട‌ു മാറ്റി, ഇടതുപക്ഷത്തോട‌ു ചേർന്നു. മണ്ഡലത്തിലുള്ള അഞ്ചിൽ  നാല‌് നഗരസഭകളിലും 50ൽ 29 ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണമാണ്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2UPGTJN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages