നിക്ഷേപസാധ്യതാ സൂചികയിൽ മികവോടെ കേരളം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

നിക്ഷേപസാധ്യതാ സൂചികയിൽ മികവോടെ കേരളം

കൊച്ചി > നിക്ഷേപസാധ്യതാസൂചികയിൽ കേരളം രാജ്യത്ത‌് നാലാം സ്ഥാനത്ത‌്. ഭൂമി, തൊഴിൽ, അടിസ്ഥാനസൗകര്യം, സാമ്പത്തിക പരിതസ്ഥിതി, രാഷ‌്ട്രീയസ്ഥിരത, ഭരണം, ബിസിനസ് അവബോധം എന്നിവ അടിസ്ഥാനമാക്കിയ 2018ലെ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ  (എൻസിഎഇആർ) സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ‌് പൊട്ടൻഷ്യൽ  സൂചികയിലാണ‌് കേരളം നാലാമത‌് ഇടം നേടിയത‌്. കേരളം നിക്ഷേപസാധ്യതാ സംസ്ഥാനമെന്ന  കണ്ടെത്തലുമായി  എൻ-എസ്ഐപിഐ സർവേ കൊച്ചിയിൽ നടന്ന അസെൻഡ് 2019-ൽ പ്രകാശനംചെയ്‌തു.

ഗുജറാത്ത്, ഹരിയാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു തൊട്ടുപിന്നിലാണ്  കേരളത്തിന്റെ സ്ഥാനമെന്ന്  എൻസിഎഇആർ ഡയറക്ടർ ജനറൽ ഡോ. ശേഖർ ഷാ പറഞ്ഞു. സംസ്ഥാനങ്ങളുടെ ബിസിനസ് അന്തരീക്ഷത്തെ നിർണയിക്കുന്ന നയങ്ങളിലും ഘടനകളിലും കേന്ദ്രീകരിക്കുന്ന എൻ-എസ്ഐപിഐ മാനദണ്ഡങ്ങൾ സുപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംരംഭങ്ങളുടെ ശാക്തീകരണം എന്ന വിഷയത്തിലെ ആദ്യ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം എന്നുകേൾക്കുമ്പോൾ ആരോഗ്യം, വിദ്യാഭ്യാസം, ജലം, ഹരിതാഭ എന്നിവയാണ് മനസ്സിലെത്തുക. എന്നാൽ, അവ നിലനിർത്തി കേരളത്തെ ഉൽപ്പാദനത്തിന്റെ പര്യായമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചർച്ചയ്ക്ക് തുടക്കമിട്ട് സംസ്ഥാന പ്ലാനിങ‌് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ പറഞ്ഞു. ‘ഏക’ ബയോമെഡിക്കൽസ് എംഡി ആർദ്ര ചന്ദ്രമൗലി, നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് സിഇഒ സന്ദീത് തണ്ടശേരി എന്നിവർ സംരംഭകാനുഭവങ്ങൾ പങ്കിട്ടു.



from Kerala || Deshabhimani ​Online ​News http://bit.ly/2RW9JGw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages