അവരുടെ കണ്ണിലുണ്ട‌് ‘ക്ഷേമ’ത്തിളക്കം' - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

അവരുടെ കണ്ണിലുണ്ട‌് ‘ക്ഷേമ’ത്തിളക്കം'

തിരുവനന്തപുരം
ഇപ്പോൾ ദേശസാൽക്കൃത ബാങ്കുകളിലെ അക്കൗണ്ട‌് വഴിയും സഹകരണ ബാങ്കുകൾവഴിയും ക്ഷേമ പെൻഷനുകൾ പാവപ്പെട്ടവരുടെ കൈകളിൽ എത്തുന്നുണ്ട‌്. 2016 മെയ‌് 25നുമുമ്പ‌് ഇതായിരുന്നില്ല അവസ്ഥ. പെൻഷനുകൾ എന്നും കുടിശ്ശികയായിരുന്നു. ഉത്സവകാലങ്ങളിൽപ്പോലും പാവപ്പെട്ടവരുടെ കണ്ണീരിന‌് അന്നത്തെ യുഡിഎഫ‌് സർക്കാർ ഒരു വിലയും കൽപ്പിച്ചില്ല. 2016 മെയ‌് 25ന‌് എൽഡിഎഫ‌് അധികാരത്തിൽ വന്നു. ക്ഷേമ പെൻഷനുകളിൽ യുഡിഎഫ‌് സർക്കാർ കുടിശ്ശികയാക്കിയ 1477.92 കോടി രൂപ ആ ഓണത്തിനുമുമ്പ‌് അശരണരുടെ കൈകളിലെത്തി.  അഞ്ചു വർഷത്തിനുശേഷം ആദ്യമായി ഓണത്തിന‌് ലക്ഷക്കണക്കിന‌് പാവങ്ങളുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു.

എൽഡിഎഫ‌് മന്ത്രിസഭയുടെ ആദ്യതീരുമാനം യുഡിഎഫ‌് സർക്കാർ കുടിശ്ശികയാക്കിയ ക്ഷേമപെൻഷൻ വിതരണം ചെയ്യാനായിരുന്നു. ഒപ്പം പെൻഷൻ വർധിപ്പിക്കാനും.  മുഴുവൻ പെൻഷൻ കുടിശ്ശികയും ഓണത്തിനുമുമ്പ‌് കൊടുത്തുതീർക്കുമെന്ന‌് ജൂലൈ എട്ടിന‌് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചു‌. ഒരു മാസത്തെ പെൻഷൻ മുൻകൂറായി നൽകാനും തീരുമാനിച്ചു. പ്രതിമാസ പെൻഷൻ തുക 600ൽനിന്ന‌് 1000 രൂപയായി ഉയർത്തി. 

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ (പുതിയ പ്രതിമാസ നിരക്ക‌്)
ക്ഷേമനിധി ബോർഡുകൾവഴി സർക്കാർ നൽകുന്ന പെൻഷനുകളുടെ കുടിശ്ശികയായ 160.58 കോടിരൂപയും വിതരണം ചെയ‌്തു. വർധിപ്പിച്ച പെൻഷൻ ആ ജൂലൈ മുതൽ നിലവിൽവന്നു. സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ‌്, കർഷക പെൻഷനുകൾ വഴി 5138997 പേർക്കാണ‌് പ്രതിമാസം 1200 രൂപവീതം കൈകളിലെത്തുന്നത‌്. പ്രായാധിക്യത്തിലും അവശതയിലും ആരുടെയും മുമ്പിൽ കൈനീട്ടാതെ അന്തസ്സായി ജീവിക്കാൻ ഇവരെ പ്രാപ‌്തരാക്കിയിരിക്കുകയാണ‌് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ.

പത്ത‌് ലക്ഷംപേർക്ക‌് പുതുതായി പെൻഷൻ

പാവങ്ങളോടും വയോജനങ്ങളോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഏറ്റവും നല്ല തെളിവാണ‌് ക്ഷേമ പെൻഷനുകളെന്ന‌് കഴിഞ്ഞ ജനുവരി 31ന‌് അവതരിപ്പിച്ച ഈ വർഷത്തെ ബജറ്റ‌് പ്രസംഗത്തിൽ ധനമന്ത്രി തോമസ‌് ഐസക‌് പറഞ്ഞു. ‘ഇന്ന‌് പെൻഷൻ വാങ്ങുന്ന 42 ലക്ഷം പേരിൽ നാലിലൊന്ന‌ു പേർ ഈ സർക്കാരിന്റെ കാലത്താണ‌് ആദ്യമായി സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിത്തുടങ്ങിയത‌്’. കുടിശ്ശിക തീർക്കുക മാത്രമല്ല, പെൻഷൻ 600 രൂപയിൽനിന്ന‌് 1100 രൂപയായി വർധിപ്പിക്കുകയുംചെയ‌്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത‌് പ്രതിവർഷം ശരാശരി 1964.73 കോടിരൂപയാണ‌് ക്ഷേമ പെൻഷന‌് ചെലവഴിച്ചത‌്. കഴിഞ്ഞ വർഷം എൽഡിഎഫ‌് സർക്കാർ നീക്കിവച്ചത‌് ഏതാണ്ട‌് 7533.72 കോടി രൂപയും. ഇതിലേയ‌്ക്കായി കേന്ദ്ര സർക്കാർ ധനസഹായം കഴിഞ്ഞ വർഷം ലഭിച്ചത‌് കേവലം 150 കോടി രൂപയും’–-ബജറ്റ‌് പ്രസംഗം തുടർന്നു. രണ്ടര വർഷത്തിനുള്ളിൽ എൽഡിഎഫ‌് സർക്കാർ 14359.93 കോടി രൂപയാണ‌് പാവങ്ങളുടെ കൈകളിലെത്തിച്ചത‌്. 

ഈ ബജറ്റിൽ 100 രൂപവീതം വർധനയും പ്രഖ്യാപിച്ചതോടെ എല്ലാ ക്ഷേമ പെൻഷനുകളും ഈ ഏപ്രിൽ മുതൽ പ്രതിമാസം 1200 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ ക്രിസ‌്മസിന‌ുമുമ്പ‌് 45,07,992  പേർക്കാണ‌് ക്ഷേമ  പെൻഷനുകൾ കൈകളിലെത്തിയത‌്‌.  എൽഡിഎഫ‌് സർക്കാർ വന്നശേഷം 10,25,992  പേർക്ക‌് പുതുതായി പെൻഷൻ അനുവദിച്ചു.  ആവശ്യപ്പെട്ടവർക്ക‌് ബാങ്ക് അക്കൗണ്ട‌് വഴിയും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾവഴിയും ഓരോ മൂന്നുമാസവും പെൻഷൻ എത്തിക്കുന്നു. എല്ലാ മാസവും പെൻഷൻ കൈകളിലെത്തിക്കാനായിരുന്നു സർക്കാർ ശ്രമം. 2176220 പേർക്ക‌് പെൻഷൻ നേരിട്ട‌് കൈകളിൽ  എത്തിക്കുന്നു. ഇത‌് എല്ലാ മാസവും നിലവിലെ സംവിധാനത്തിൽ സാധ്യമാകുന്നില്ലെന്നതാണ‌് പ്രതിമാസ പെൻഷൻ വിതരണത്തിനുള്ള ഏക തടസ്സം.

സാമ്പത്തിക ഭദ്രതയില്ലാത്ത  ക്ഷേമനിധികളിലെ 346452 അവശ തൊഴിലാളികൾക്ക‌് അതത‌് ക്ഷേമ ബോർഡുവഴി  സർക്കാർ പെൻഷൻ വിതരണം ചെയ്യുന്നു. 290908 അവശ കർഷകർക്ക‌് കർഷക പെൻഷനും നൽകുന്നു. 60 വയസ്സുകഴിഞ്ഞ ഏതൊരു പൗരനും ഏതെങ്കിലും ഒരു പെൻഷൻ ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ‌് എൽഡിഎഫ‌് സർക്കാർ നിറവേറ്റിയത‌്. രാജ്യം ബേസിക‌് ഇൻകം സപ്പോർട്ട‌് സ‌്കീം ചർച്ച ചെയ്യാൻ തുടങ്ങുന്നതിനുമുമ്പേ, ഈ സങ്കൽപ്പം വയോജന പദ്ധതികളിലൂടെ കേരളം നടപ്പാക്കി.

 ഗുണഭോക്താക്കളിൽ മൂന്നിൽ രണ്ടും സ‌്ത്രീകൾ


സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ ഗുണഭോക്താക്കളിൽ മൂന്നിൽ രണ്ടും സ‌്ത്രീകൾ. ക്രിസ‌്മസിന‌് പെൻഷൻ കൈകളിലെത്തിയ 4507992 പേരിൽ 2925159 പേർ സ‌്ത്രീകളാണ‌്. ഇതിൽ ബഹുഭൂരിപക്ഷവും ഗ്രാമങ്ങളിലാണ‌്. 2375231 പേർ. നഗരങ്ങളിലാകട്ടെ 550187 പേർക്കാണ‌് പെൻഷൻ ലഭിക്കുന്നത‌്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2DNsFlO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages