ക്ഷേമപെൻഷനുകളെ വിശദീകരിച്ച് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു–- ‘രാജ്യം ഇന്ന് ബേസിക് ഇൻകം സപ്പോർട്ട് സ്കീമിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. എന്നാൽ, ഈ സങ്കൽപ്പം വയോജന പെൻഷൻ പദ്ധതികളിലൂടെ കേരളം നടപ്പാക്കിക്കഴിഞ്ഞുവെന്ന് അഭിമാനപൂർവം അവകാശപ്പെടുകയാണ്’.
52 ലക്ഷം പേർക്കാണ് കേരള സർക്കാർ സുരക്ഷാ പെൻഷനുകൾ നൽകുന്നത്. പെൻഷൻ തുക പ്രതിമാസം 1200 രൂപയാവുകയാണ്. പ്രതിവർഷം ഒരു കുടുംബത്തിന് ചുരുങ്ങിയത് 14400 രൂപ ലഭിക്കും. 2018–-19 ൽ 7533 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ കുടുംബങ്ങളിലേയ്ക്ക് ഇത്രയും വലിയൊരു തുക കൈമാറ്റം ചെയ്യപ്പെടുകയാണ്.കേന്ദ്രസർക്കാർ വയോജന പെൻഷനുവേണ്ടി ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവർക്ക് 200 രൂപ വീതമാണ് നൽകുന്നത്. കേരളത്തിന‌് കഴിഞ്ഞ വർഷം ആകെ കിട്ടിയത് 120 കോടിരൂപ.
കേന്ദ്ര സർക്കാർ വയോജന പെൻഷൻ 800 രൂപയായി ഉയർത്താൻ പോകുന്നുവെന്ന് പ്രചരിപ്പിച്ചു. ഇതു നടപ്പായാൽ 600 കോടി രൂപയെങ്കിലും ഈ ഇനത്തിൽ കേന്ദ്രസഹായം കിട്ടുമെന്ന‌് നാം പ്രതീക്ഷിച്ചു. ബജറ്റിൽ പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് അവതരിപ്പിച്ചത്. 20 വർഷക്കാലം 100 രൂപ വീതം വിഹിതമടച്ചാൽ അറുപതാം വയസ്സിൽ 3000 രൂപ വീതം പ്രതിമാസം നൽകുമെന്നാണ‌് പ്രഖ്യാപനം. ഇതിലെ പ്രഹസനം അപ്പോൾത്തന്നെ ജനങ്ങൾക്ക‌് ബോധ്യമായി.
from Kerala || Deshabhimani Online News http://bit.ly/2SHX9A4
via IFTTT
No comments:
Post a Comment