തിരുവനന്തപുരം > ബിജെപി അടുത്ത കാലത്തൊന്നും കേരളം ഭരിക്കാൻ പോകുന്നില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ. നിയമസഭയിൽ ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് ഈ പരാമർശം. ‘ബിജെപി ഇതുവരെ കേരളം ഭരിച്ചിട്ടില്ല, ഇനി അടുത്തകാലത്തെങ്ങും ഭരിക്കാനും പോകുന്നില്ലെ’ന്നായിരുന്നു രാജഗോപാലിന്റെ പരാമർശം.
ബില്ലിന്റെ ചർച്ചയിൽ തൊട്ടുമുൻപ് സംസാരിച്ച എം രാജഗോപാലൻ രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചിരുന്നു. തൊട്ട് പിന്നാലെ ഇതിന് മറുപടി പറയുന്നതിനിടെയാണ് ബിജെപി അടുത്ത കാലത്തൊന്നും കേരളത്തിൽ ഭരണത്തിൽ വരാൻ പോകുന്നില്ലെന്ന കാര്യം തുറന്ന് പറഞ്ഞത്. ബിജെപി ഭരിക്കാത്ത കേരളത്തിലും തൊഴിലില്ലായ്മ രൂക്ഷമാണെന്ന് സ്ഥാപിക്കാനാണ് രാജഗോപാൽ ശ്രമിച്ചതെങ്കിലും ഉള്ളിലുള്ളത് പുറത്തുചാടുകയായിരുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം പിടിക്കുകയാണ് ലക്ഷ്യമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാനത്തെ ഏക എംഎൽഎ ആയ ഒ രാജഗോപാലിന്റെ പരാമർശം.
from Kerala || Deshabhimani Online News http://bit.ly/2DeClp1
via IFTTT
No comments:
Post a Comment