അധ്യാപകർ നവകേരള സൃഷ്ടിക്കൊപ്പം നിൽക്കണം: കെഎസ‌്ടിഎ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

അധ്യാപകർ നവകേരള സൃഷ്ടിക്കൊപ്പം നിൽക്കണം: കെഎസ‌്ടിഎ

തിരുവനന്തപുരം> നവകേരള സൃഷ്ടിക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കൊപ്പം  മുഴുവൻ അധ്യാപകരും അണിനിരക്കണമെന്ന‌് കെഎസ‌്ടിഎ  28–-ാം  സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസന ചരിത്രത്തിൽ നവകേരള മിഷനിലൂടെ എൽഡിഎഫ‌് സർക്കാർ പുതിയൊരധ്യായം രചിക്കുകയാണ്. ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തി കേരളത്തെ മുന്നോട്ടുനയിക്കുകയാണ് സർക്കാർ.ഇതിന‌് ശക്തിപകരേണ്ടത‌് പുതുതലമുറയെ വാർത്തെടുക്കുന്ന അധ്യാപകരുടെ പ്രഥമ ഉത്തരവാദിത്തമാണെന്നും സമ്മേളനം പ്രമേയത്തിലൂടെ പറഞ്ഞു.

ആറുപതിറ്റാണ്ട് കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുകയും വർത്തമാന കേരളം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുകയും ചെയ്യുന്നതിനാണ‌് നവകേരള സൃഷ്ടിക്കായുള്ള കർമപദ്ധതി പ്രഖ്യാപിച്ചത്. ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷൻ പ്രവർത്തനങ്ങൾ ഇതിനിടയിൽ തന്നെ ജനഹൃദയങ്ങളിൽ സ്ഥാനംപിടിച്ചു.
 
സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന ഘട്ടത്തിൽ സർക്കാരിനെതിരെ വലിയ ഗൂഢാലോചനകളാണ് നടക്കുന്നത്. സുപ്രീംകോടതിയുടെ ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി മറയാക്കി ആസൂത്രിത ആക്രമണങ്ങളാണ് സംഘപരിവാറും യുഡിഎഫും നടത്തുന്നത്. കേന്ദ്രഗവൺമെന്റിനെ ഉപയോഗിച്ച് കേരള സർക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണി മുഴക്കുന്ന സാഹചര്യംവരെ ഉണ്ടായി.

അതിനാൽ രാജ്യത്തിനാകെ മാതൃകയായും ആഗോളവൽക്കരണ നയങ്ങൾക്ക് ബദൽ ഉയർത്തിയും നവകേരള സൃഷ്ടിക്കായി കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്ന കർമപദ്ധതികളിൽ മുഴുവൻ അധ്യാപകരും സഹകരിക്കണമെന്ന‌് സമ്മേളനം ആഹ്വാനം ചെയ്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2MXrOTY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages