മതനിരപേക്ഷ വിദ്യാഭ്യാസം കേന്ദ്രം തകർക്കുന്നു: ഇ പി ജയരാജൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

മതനിരപേക്ഷ വിദ്യാഭ്യാസം കേന്ദ്രം തകർക്കുന്നു: ഇ പി ജയരാജൻ

തിരുവനന്തപുരം > മതനിരപേക്ഷ –പൊതുവിദ്യാഭ്യാസത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ബോധപൂർവ്വം ഇടപെടുന്നതായി മന്ത്രി ഇ പി ജയരാജൻ. കേരള സ‌്കൂൾ ടീച്ചേഴ‌്സ‌് അസോസിയേഷൻ (കെഎസ‌്ടിഎ) സംസ്ഥാന സമ്മേളനം അഭിമന്യു നഗറിൽ(ടാഗോർ തിയറ്റർ) ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാജ്യത്ത‌് അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ അന്തരീക്ഷമാണ‌്. മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും തകർക്കുന്ന ബിജെപി സർക്കാർ വിദ്യാഭ്യാസ മേഖലയേയും വർഗീയവൽക്കരിക്കുന്നു. മിത്തും കെട്ടുകഥകളും യാഥാർഥ്യങ്ങളാണെന്ന തരത്തിൽ പാഠപുസ്‌തകങ്ങളിൽ അവതരിപ്പിക്കുന്നു. മതാധിഷ‌്ഠിത സങ്കൽപ്പങ്ങൾക്ക‌് ഊന്നൽനൽകുന്ന പാഠ്യപദ്ധതി ആവിഷ‌്കരിക്കുന്നു. അതേസമയം പൊതു വിഭ്യാസത്തിനുള്ള ബജറ്റ‌് വിഹിതം വൻതോതിൽ വെട്ടിക്കുറക്കുന്നു.

എന്നാൽ, ഇതിൽനിന്ന‌് വ്യത്യസ്‌തമാണ‌് കേരളത്തിലെ ഇടതുപക്ഷസർക്കാർ നയം. മതനിരപേക്ഷ –-പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ  അധ്യാപകർ ഒറ്റക്കെട്ടായി രംഗത്തുവരണം. മതാധിഷ‌്ഠിത രാഷ‌്ട്രം എന്ന ആർഎസ‌്എസ‌് നയം നടപ്പാക്കുകയാണ‌് കേന്ദ്ര സർക്കാർ. ന്യൂനപക്ഷങ്ങളും ദളിതുകളും ഭീതിയോടെയാണ‌് ജീവിക്കുന്നത‌്. ഭീഷണിയിലൂടെ ജുഡീഷ്യറിയെ വരുതിയിൽ നിർത്തുന്നു. സിബിഐയെ തകർത്തു. രാജ്യത്ത‌് ബിജെപിക്ക‌് ബദലാകാൻ കോൺഗ്രസിന‌് കഴിയില്ല. മൃദു ഹിന്ദുത്വനയം സ്വീകരിച്ച‌് ആർഎസ‌്എസിന്റെ ബി ടീമാകുകയാണ‌് കോൺഗ്രസ‌്. രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും ബിജെപി തകർക്കുമ്പോൾ അവരുടെ പാതയിൽതന്നെയാണ‌് കോൺഗ്രസും. ഇരുകൂട്ടരുടെയും സാമ്പത്തികനയവും ഒന്നുതന്നെയാണ‌്. വിദേശനയത്തിൽ കോൺഗ്രസ‌് ചാഞ്ചാട്ടം കാട്ടുന്നു.

കേരളത്തിലും കോൺഗ്രസും ബിജെപിയും ഒന്നിച്ചാണ‌് പോകുന്നത‌്. പല തദ്ദേശ സ്ഥാപനങ്ങളിലും ഈ ബന്ധം കാണാം. ശബരിമല വിഷയത്തിലും ഒരേ നിലപാടും അഭിപ്രായവുമാണ‌് ഇരുകൂട്ടർക്കും. ഇടതുപക്ഷംമാത്രമാണ‌് ബിജെപിക്ക‌് ശരിയായ ബദൽ. രാജ്യത്ത‌് നാനാമേഖലകളിലും കേന്ദ്ര സർക്കാരിനോടുള്ള അതൃപ‌്തി ശക്തിപ്പെടുകയാണെന്നും ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇത‌് പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു. 
കേരളത്തിലെ എൽഡിഎഫ‌് സർക്കാർ ജനങ്ങൾക്ക‌് നൽകിയ വാഗ‌്ദാനങ്ങൾ എന്തു പ്രതിബന്ധമുണ്ടെങ്കിലും നടപ്പാക്കുകതന്നെ ചെയ്യും. ദുർബലർക്ക‌് മുൻഗണന നൽകും. അധ്യാപകരടക്കമുള്ള ജീവനക്കാർക്ക‌്  ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2SAyP2d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages