തിരുവനന്തപുരം> ഹര്‍ത്താലിന്റെയും മറ്റും ഭാഗമായി സ്വകാര്യ സ്വത്തിനു നാശമുണ്ടാക്കുന്ന സംഭവങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള പ്രിന്‍വെന്‍ഷന്‍ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്‍റ് പെയ്മെന്‍റ് ഓഫ് കോമ്പന്‍സേഷന്‍ ഓര്‍ഡിനന്‍സ്, 2019 അടക്കം ഒമ്പത് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.
2018-ലെ കേരള സര്‍വ്വകലാശാല (സെനറ്റിന്‍റെയും സിന്‍ഡിക്കേറ്റിന്‍റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ഓര്‍ഡിനന്‍സ്,2018-ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വ്വകലാശാല (ഭേദഗതി) ഓര്‍ഡിനന്‍സ്, 2018-ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്സും അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസും (മാനേജ്മെന്‍റും ഭരണനിര്‍വ്വഹണവും ഏറ്റെടുക്കല്‍) ഓര്‍ഡിനന്‍സ്,2018-ലെ കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓര്‍ഡിനന്‍സ്,2018-ലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡിന്‍റെ കീഴിലുള്ള സര്‍വ്വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ഓര്‍ഡിനന്‍സ്, 2018-ലെ മദ്രാസ് ഹിന്ദുമത ധര്‍മ്മ എന്‍ഡോവ്മെന്‍റുകള്‍ (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്,
,2019-ലെ കേരള പോലീസ് (ഭേദഗതി) ഓര്‍ഡിനന്‍സ്,2019-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ഓര്‍ഡിനന്‍സ് എന്നിവയാണ് മറ്റുള്ളവ.
from Kerala || Deshabhimani Online News http://bit.ly/2IoBfNk
via IFTTT
No comments:
Post a Comment