ഷുക്കൂർ കേസിൽ അനുബന്ധ കുറ്റപത്രം കോടതി മടക്കി; സിബിഐയ്‌ക്ക്‌ തിരിച്ചടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

ഷുക്കൂർ കേസിൽ അനുബന്ധ കുറ്റപത്രം കോടതി മടക്കി; സിബിഐയ്‌ക്ക്‌ തിരിച്ചടി

തലശേരി > യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധകുറ്റപത്രം തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ടി ഇന്ദിര മടക്കി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യവും കോടതിതള്ളി. രാഷ്ട്രീയതാല്‍പര്യത്തോടെ ധൃതിപിടിച്ച് അനുബന്ധകുറ്റപത്രം സമര്‍പ്പിച്ച സിബിഐക്കേറ്റ കനത്ത തിരിച്ചടിയാണിത്. അനുബന്ധകുറ്റപത്രം സ്വീകരിക്കുന്നതിലെ നിയമതടസം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് ക്രമപ്രകാരമല്ലെന്ന പ്രതിഭാഗം വാദത്തിനുള്ള അംഗീകാരം കൂടിയാണിത്.

തുടരന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതിവിധിക്കെതിരെ പ്രതിഭാഗം സമര്‍പ്പിച്ച റിവിഷന്‍ഹരജിയിലെ തീര്‍പ്പിന് പോലും കാത്തുനില്‍കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തിരക്കിട്ട് അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ സപ്തംബറില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (സിബിഐ കോടതി) മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രവും മടക്കിയിരുന്നു. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച തലശേരികോടതിയില്‍ അനുബന്ധകുറ്റപത്രം സമര്‍പ്പിക്കാനുള്ള നിര്‍ദേശത്തോടെയാണന്ന് തിരിച്ചുനല്‍കിയത്. 2019 ജനുവരി നാലിനാണ് തലശേരി സെഷന്‍സ് കോടതിയില്‍ വിചാരണക്കായി കുറ്റപത്രംസമര്‍പ്പിച്ചത്. വിചാരണക്ക് മുന്നോടിയായി കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വിചാരണ കോടതി തന്നെ മാറ്റണമെന്ന വിചിത്രമായ ആവശ്യം സിബിഐ ഉന്നയിച്ചു. നിയമപരമായി അനുവദിനീയമായ ഏത് കോടതിയിലേക്ക് മാറ്റുന്നതിനോട് എതിര്‍പ്പില്ലെന്ന് പ്രതിഭാഗവും വ്യക്തമാക്കി.

ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ സിബിഐ സ്‌പെഷ്യല്‍കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നും വിടുതല്‍ ഹരജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയംവേണമെന്നും സിബിഐ പ്രോസിക്യുട്ടര്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍നടപടി നിയമം 408 പ്രകാരം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലേക്ക് കേസ് മാറ്റണമെന്ന സിബിഐ ആവശ്യം പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍ എതിര്‍ത്തു. ക്രിമിനല്‍നടപടിനിയമം 408 പ്രകാരം ഒരു സെഷന്‍സ് കോടതിയുടെ അധികാരാതിര്‍ത്തിയിലെ കേസുകള്‍ മാത്രമേ മാറ്റാനാവൂവെന്ന് പ്രതിഭാഗം വാദിച്ചു. എറണാകുളം സിജെഎം കോടതി മറ്റൊരു ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും അവിടേക്ക് തലശേരി സെഷന്‍സ് കോടതിക്ക് കേസ് മാറ്റാനാവില്ലെന്നും ബോധിപ്പിച്ചു.

ഗൂഢാലോചനകുറ്റം ചുമത്തപ്പെട്ടവര്‍ കുറ്റവിമുക്തരാക്കുന്നതിന് സമര്‍പ്പിച്ച വിടുതല്‍ ഹരജിയെക്കുറിച്ച് വാദത്തിനിടെ സൂചിപ്പിച്ചു. അനുബന്ധകുറ്റപത്രം മടക്കിയ സാഹചര്യത്തില്‍ വിടുതല്‍ ഹരജി ഇനി കേസ് പരിഗണിക്കുന്ന കോടതിമുമ്പാകെ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ഹൈക്കോടതിയെ സമീപിക്കാന്‍ സമയം അനുവദിക്കണമെന്ന സിബിഐ ആവശ്യവും കോടതി അനുവദിച്ചില്ല. 2012 മുതലുള്ള കേസിന്റെ വിചാരണ വൈകുന്നതിലെ അതൃപ്തിയും വാദത്തിനിടെ കോടതി പ്രകടിപ്പിച്ചു.
 കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ അനാവശ്യ ധൃതിയും നിയമനടപടികള്‍ സ്വീകരിക്കുന്നതിലെ പോരായ്മയുമാണ് സിബിഐക്ക് തിരിച്ചടിയായതെന്ന് നിയമവൃത്തങ്ങള്‍ സൂചിപ്പിച്ചു. സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെ കുറ്റാരോപിതരായ 16 പേര്‍ കോടതിയില്‍ ഹാജരായി. 27ാംപ്രതിക്കുവേണ്ടി അഡ്വ ജോണ്‍സെബാസ്റ്റിയനും ഹാജരായി.



from Kerala || Deshabhimani ​Online ​News http://bit.ly/2SX8OKE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages