കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഇനിമുതൽ ആഗോള ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോണിലും. കുടുംബശ്രീ എക‌്സിക്യൂട്ടീവ‌് ഡയറക്ടർ ഹരികിഷോർ ആമസോൺ സെല്ലർ എക‌്സ‌്പീരിയൻസ‌് ഡയറക്ടർ പ്രണവ‌് ഭാസിൻ എന്നിവർ മന്ത്രി എ സി മൊയ‌്തീന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു.
സിവിൽ സപ്ളൈസ്, കൺസ്യൂമർ ഫെഡ് എന്നീ സ്ഥാപനങ്ങളുടെയും, സഹകരണ മേഖലയുടേയും വിപണന സാധ്യതകൾ പ്രയോജനപ്പെടുത്തി കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുമെന്ന‌് മന്ത്രി പറഞ്ഞു. സ‌്ത്രീകൾക്കുള്ള ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആമസോൺ സഹേലിയുമായാണ‌് വ്യാപാര കരാറിലേർപ്പെട്ടത്.
ടോയ‌്‌ലറ്റ‌് സോപ്പ‌്, സോപ്പ‌്, ആയുർവേദ ഉൽപ്പന്നങ്ങൾ തുടങ്ങി 110 സാധനങ്ങളാണ‌് ആമസോണിൽ ലഭിക്കുക. ഇന്ത്യയ്ക്കകത്ത‌് മാത്രമാണ‌് ആദ്യഘട്ടത്തിൽ വിപണനം.
കുടുംബശ്രീ ബസാർ എന്ന വെബ‌്സൈറ്റ‌് വഴിയുള്ള ഓൺലൈൻ വ്യാപാരം വിജയമായതോടെയാണ‌് ഈ മേഖലയിൽ പുതിയ വിപണികൾ കണ്ടെത്താൻ തീരുമാനിച്ചത‌്.
from Kerala || Deshabhimani Online News https://ift.tt/2Tix4ad
via IFTTT
No comments:
Post a Comment