കൊച്ചി > പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള സാഹചര്യം കണക്കിലെടുത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24 (3) പ്രകാരമാണ് തൊഴില്‍ സമയത്തിൽ മാറ്റം വരുത്തിയത്. ഇതനുസരിച്ച് ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നു മണിവരെ വിശ്രമമായിരിക്കും.
ഇവരുടെ ജോലി സമയം രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെയുളള 8 മണിക്കൂറായാണ് പുനഃക്രമീകരിച്ചത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 180042555214, 155300, 0484 2423110 എന്നീ നമ്പറുകളില്‍ വിളിച്ച് പരിഹാരം തേടേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) വി ബി ബിജു അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2EAImOP
via IFTTT
No comments:
Post a Comment