പാലക്കാട് > തമിഴ്‌നാട്ടില്‍ നിന്നും മലബാര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് മൊത്തമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന തമിഴ്‌നാട് സ്വദ്ദേശിയെ പിടികൂടി. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, കോങ്ങാട് പൊലീസും ചേര്‍ന്നാണ് ഇയാളെ വലയിലാക്കിയത്.
ഉസുലം പട്ടി തിമ്മനത്തം സ്വദേശി പെരിയസാമി(33) നെയാണ് ഇന്ന് ഉച്ചക്ക് പാലക്കാട് കോഴിക്കോട് ഹൈവേയില്‍ മുണ്ടൂര്‍, കയറംകോടത്തു വെച്ച് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലും, ബിഗ് ഷോപ്പറിലുമായി സൂക്ഷിച്ചിരുന്ന പതിനാറു കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2UXPZ7r
via IFTTT
No comments:
Post a Comment