കൊച്ചി> കെഎസ്ആർടിസിയിലെ റിസർവ് കണ്ടക്‌ടർ തസ്‌തികയിൽ എം പാനലുകാരെ ഒഴിവാക്കി പിഎസ്‌സി അഡ്വൈസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്ന് ഹൈക്കോടതി. ഈ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിഎസ്‌സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി.
എം പാനൽ കണ്ടക്‌ടർമാർ ഇത്രയും ജോലി ചെയ്‌തതിനാൽ അവർക്ക് നിയമപരമായ അവകാശങ്ങളുണ്ട്. അത് സ്ഥാപിച്ചു കിട്ടാൻ അവർക്ക് ലേബർ കോടതിയെയോ ഇൻഡസ്ട്രിയൽ ട്രിബ്യൂണലിനെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. എം പാനലുകാർക്ക് കെഎസ്‌ആർടിസി തെറ്റായ പ്രതീക്ഷ നൽകിയെന്ന് കോടതി വിമർശിച്ചു.
തിരിച്ചെടുക്കണമെന്ന എം പാനലുകാരുടെ ആവശ്യം കോടതി നിരസിച്ചു
from Kerala || Deshabhimani Online News http://bit.ly/2t3BZgv
via IFTTT

No comments:
Post a Comment