ഒമ്പത‌് മാസംകൊണ്ട‌് 21 കോടി വിറ്റുവരവ‌്; സർക്കാരിന്റെ കരുതലിൽ ഉയിർത്തെഴുന്നേറ്റ‌് കൊല്ലത്തിന്റെ "മീറ്റർ കമ്പനി' - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

ഒമ്പത‌് മാസംകൊണ്ട‌് 21 കോടി വിറ്റുവരവ‌്; സർക്കാരിന്റെ കരുതലിൽ ഉയിർത്തെഴുന്നേറ്റ‌് കൊല്ലത്തിന്റെ "മീറ്റർ കമ്പനി'

തിരുവനന്തപുരം > ആസ‌്തി നഷ്ടമായി അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന പൊതുമേഖലാ സ്ഥാപനമായ കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ‌് എന്ന മീറ്റർ കമ്പനിക്ക‌് ഉയിർത്തെഴുന്നേൽപ്പ‌്. യുഡിഎഫ‌് ഭരണകാലത്ത‌് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു കമ്പനി. ഈ സാമ്പത്തിക വർഷം ഇതുവരെ 81 ലക്ഷം രൂപയുടെ പ്രവർത്തന ലാഭമാണ്‌ കമ്പനി ഉണ്ടാക്കിയത്‌. 21 കോടി രൂപയുടെ വിറ്റുവരവാണ് ഒമ്പത് മാസത്തിനുള്ളിൽ നേടിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ‌് ഫേസ‌്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത‌്.
 
മുഖ്യമന്ത്രിയുടെ ഫേസ‌്ബുക്ക‌് പോസ‌്റ്റ‌്:

ആസ‌്തി നഷ്ടമായി അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന ഒരു പൊതുമേഖലാ സ്ഥാപനം കൂടി ഉയർത്തെഴുന്നേറ്റിരിക്കുന്നു. കൊല്ലത്ത് പ്രവർത്തിക്കുന്ന യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡാണ് സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ പ്രവർത്തന ലാഭമുണ്ടാക്കി ചരിത്രമെഴുതിയത്. മീറ്റർ കമ്പനി എന്നറിയപ്പെടുന്ന സ്ഥാപനം ഈ സാമ്പത്തിക വർഷം ഇതുവരെ 81 ലക്ഷം രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കി. 21 കോടി രൂപയുടെ വിറ്റുവരവാണ് ഒമ്പത് മാസത്തിനുള്ളിൽ നേടിയത്.

അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന മീറ്റർ കമ്പനിയെ കരകയറ്റാനുള്ള സർക്കാരിന്റെ പ്രത്യേക പദ്ധതിയാണ് ഫലം കണ്ടത്. ധനസഹായമായി അഞ്ചു കോടി രൂപയും പ്രവർത്തന മൂലധനമായി അഞ്ചു കോടി രൂപയും ബജറ്റിൽ അനുവദിച്ചു. കമ്പനി ഈ പണം ഉപയോഗിച്ച് എയർ ബ്രേക്ക് സ്വിച്ച് നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒപ്പം വൈവിധ്യവൽക്കരണവും കമ്പനിയിൽ നടപ്പാക്കി. എൽ.ഇ.ഡി തെരുവുവിളക്ക് നിർമ്മാണ യൂണിറ്റ്, നവീകരിച്ച വാട്ടർ മീറ്റർ നിർമ്മാണ യൂണിറ്റ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം എന്നിവ പുതുതായി സ്ഥാപിച്ചു.ഫോട്ടോ മെട്രിക് മെഷീൻ ഉൾപ്പടെ ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചാണ് എൽഇഡി യൂണിറ്റ് പ്രവർത്തിക്കുന്നത്.

കെഎസ്ഇബിയുടേയും കേരള വാട്ടർ അതോറിറ്റിയുടേയും ഓർഡറുകൾ കമ്പിനിയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു. ടെണ്ടർ നടപടിയില്ലാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് കമ്പനിയിൽ നിന്ന്‌ എൽ ഇ ഡി തെരുവ് വിളക്ക്‌ വാങ്ങാമെന്ന് സർക്കാർ ഉത്തരവിറക്കിയതും ഏറെ ഗുണം ചെയ്തു. കേരളത്തിലെ 8 ജില്ലകളിലൂടെ കടന്നു പോകുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതക പൈപ്പ്‍ ലൈനിലേക്ക് ആവശ്യമായ മീറ്ററുകൾ നിർമ്മിച്ച് വിതരണം ചെയ്യാനുള്ള പദ്ധതി ഉടൻ ആരംഭിക്കും.

 



from Kerala || Deshabhimani ​Online ​News http://bit.ly/2HRPD0n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages