പിരിഞ്ഞത്‌ ഏഴുകോടി മാത്രമെന്ന്‌ ഹസ്സൻ ; മുല്ലപ്പള്ളിയുടെ ഭീഷണി തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

പിരിഞ്ഞത്‌ ഏഴുകോടി മാത്രമെന്ന്‌ ഹസ്സൻ ; മുല്ലപ്പള്ളിയുടെ ഭീഷണി തള്ളി

ജനമോചന യാത്രയിൽ പിരിച്ച തുക സംബന്ധിച്ച‌് എം എം ഹസ്സൻ കെപിസിസിയിൽ വച്ച കണക്കും വിവാദത്തിൽ. ഏഴ‌് കോടി രൂപ പിരിഞ്ഞുകിട്ടിയെന്നും മൂന്നരക്കോടി ഡിസിസികൾക്ക‌് നൽകിയെന്നുമാണ‌് യാത്ര കഴിഞ്ഞയുടൻ ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിൽ ഹസ്സൻ കണക്ക‌് അവതരിപ്പിച്ചത‌്. നെറ്റിചുളിച്ച കെപിസിസി ഭാരവാഹികളോട‌് ‘സ്ഥാനം ഒഴിയുന്ന പ്രസിഡന്റിന‌് ആരെങ്കിലും പണം നൽകുമോ’ എന്നായിരുന്നു ഹസ്സന്റെ ചോദ്യം.

ഒരു ബൂത്തിൽ നിന്ന‌് പതിനായിരം രൂപയെന്ന കണക്കിൽ 24 കോടി രൂപ പിരിക്കാനായിരുന്നു അന്ന‌് തീരുമാനിച്ചത‌്. എല്ലാ ബൂത്തുകളും ക്വോട്ട തികച്ചില്ലെങ്കിലും 14 കോടിയോളം രൂപ പിരിഞ്ഞുകിട്ടിയിരിക്കാം എന്ന‌് കോൺഗ്രസ‌് വൃത്തങ്ങൾ സൂചിപ്പിച്ചു. ഹൈക്കമാൻഡിന്റെ ഖജനാവ‌് കാലിയായതിനാൽ കുറെ പണം അവർക്ക‌് നൽകിയെന്നും അന്ന‌് കെപിസിസി പ്രസിഡന്റായിരുന്ന എം എം ഹസ്സൻ അവകാശപ്പെട്ടിരുന്നു.

എന്നാൽ ഹസ്സന്റെ കാലത്ത‌് ഒരു രൂപ പോലും ഹൈക്കമാൻഡിന‌് നൽകിയില്ലത്രേ. അതിന‌് മുമ്പ‌് വി എം സുധീരൻ അധ്യക്ഷനായിരുന്നപ്പോൾ രണ്ട‌് തവണ ഓരോ കോടി രൂപ വീതം ഹൈക്കമാൻഡിന‌് നൽകിയതായി കെപിസിസിയിൽ കണക്കുണ്ട‌്. ഹസ്സന്റെ യാത്രയിൽ പിരിച്ച തുക തർക്കത്തിലായതോടെ തെരഞ്ഞെടുപ്പ‌് ഫണ്ട‌് പിരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ജനമഹായാത്രയോടും പ്രവർത്തകർ മുഖം തിരിച്ചു. മുല്ലപ്പള്ളിയുടെ അന്ത്യശാസനത്തിനും ഭീഷണിക്കും പ്രവർത്തകർ പുല്ലുവിലയാണ‌്കൽപ്പിച്ചിരിക്കുന്നത‌്. കണ്ണൂർ, കാസർകോട‌്, കോഴിക്കോട‌് എന്നിവിടങ്ങളിൽ നിന്ന‌് നിശ‌്ചയിച്ച തുകയുടെ നാലിലൊന്നുപോലും കിട്ടിയില്ല. ഫണ്ട‌് നൽകാത്ത മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിടുകയും മറ്റുള്ളവയെ പിരിച്ചുവിടുമെന്ന‌് ഭീഷണിപ്പെടുത്തുകയും ചെയ‌്തിട്ടും പ്രവർത്തകർക്ക‌് കുലുക്കമില്ല. കമ്മിറ്റികൾ പിരിച്ചുവിട്ടതിനെ പരസ്യമായി ചോദ്യംചെയ്ത‌് ഡിസിസികൾ രംഗത്തുവന്നിട്ടുണ്ട‌്. പത്തുമാസത്തിനിടെ മൂന്നാം തവണയാണ‌് ഫണ്ട‌് പിരിക്കുന്നതെന്ന‌ാണ‌്  ബൂത്തുകാരുടെ പരാതി. കെപിസിസി പ്രസിഡന്റ‌്  മാറുന്ന മുറയ‌്ക്ക‌് ജാഥയുമായി ഇറങ്ങുന്നതിന‌് തങ്ങളെന്തു പിഴച്ചെന്നാണ‌് അവരുടെ ചോദ്യം.

‘ജനങ്ങളുടെയും പ്രവർത്തകരുടെയും കുത്തുവാക്കും പരിഹാസവും അവഗണനയും സഹിച്ച‌് ജാഥ മുന്നേറുകയാണ‌്. യാത്ര തിരുവനന്തപുരത്ത‌് എത്തുമ്പോൾ എത്ര മണ്ഡലം കമ്മിറ്റികൾ ബാക്കിയുണ്ടാകുമെന്ന‌ കാര്യം കണ്ടറിയണം’–-ഒരു കെപിസിസി ഭാരവാഹി പറഞ്ഞു.അതിനിടെ മണ്ഡലം കമ്മിറ്റികളുടെയും ഡിസിസികളുടെയും പ്രതിഷേധം കനത്തതോടെ ഫണ്ട‌് നൽകാത്ത കമ്മിറ്റികൾ പിരിച്ചുവിടുന്നത‌് നിർത്തിയിട്ടുണ്ട‌്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Gz5kHJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages