'സ്‌ത്രീ‌യാണ് ദൈവം, അവരെങ്ങനെ അശുദ്ധരാകും? ശബരിമല വിഷയത്തില്‍ പിണറായി വിജയന്റെ നിലപാടാണ്‌ ശരി': വിജയ് സേതുപതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

'സ്‌ത്രീ‌യാണ് ദൈവം, അവരെങ്ങനെ അശുദ്ധരാകും? ശബരിമല വിഷയത്തില്‍ പിണറായി വിജയന്റെ നിലപാടാണ്‌ ശരി': വിജയ് സേതുപതി

ആലപ്പുഴ > ശബരിമല വിഷയത്തില്‍ നിലപാട്‌ വ്യക്തമാക്കി മക്കൾ സെൽവൻ വിജയ് സേതുപതി. 'സ്‌ത്രീ‌യാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാണ് ശരി. ഞാൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനാണ്. ശബരിമല വിഷയംപോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്‌തരീതി എന്നെ വളരെ ആകർഷിച്ചു'‐ വിജയ്‌ സേതുപതി 'ദേശാഭിമാനി'യോട്‌ പറഞ്ഞു.

എന്തിനാണീ ബഹളങ്ങൾ. ഭൂമി എന്നാൽ നമുക്കറിയാം അമ്മയാണ്. അതിൽനിന്ന‌് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തിൽ സംഭവിച്ചത്?. ആണായിരിക്കാൻ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാൽ, സ്ത്രീകൾക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകൾക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകൾക്കത്തരം ​ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല.

വിജയ്‌ സേതുപതി കാവാലത്തെ ഷൂട്ടിങ്‌ സെറ്റിൽ

ഒരു ചാനലിന്റെ പരിപാടിയിൽ കേരള മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടാൻ ഭാഗ്യം ലഭിച്ചു. അദ്ദേഹം കടന്നുവന്നപ്പോൾ ഒരു സ്‌കൂൾ ഹെഡ്‌മാസ്റ്ററെപ്പോലെയാണ് എനിക്ക് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. ഏവരും അനുസരണയുള്ളവരായി. ഞങ്ങളിരുവരും അൽപ്പം സംസാരിച്ചു. സംസാരത്തിനിടെ എന്റെ വിമാനം 10 മണിക്കാണെന്ന് ഞാനദ്ദേഹത്തിനോട് പറഞ്ഞിരുന്നു. അപ്പോഴദ്ദേഹം പറഞ്ഞത്, താങ്കൾ ആദ്യം സംസാരിക്കൂ എന്നിട്ട് പോകാൻ നോക്കിക്കോളൂ എന്നാണ്. ഞാൻ അത്ഭുതപ്പെട്ടുപോയി. എത്ര ലളിതമായാണ് അദ്ദേഹമത് നിർദേശിച്ചത്. അതൊരു എംഎൽഎയോ എംപിയോ ആയിരുന്നെങ്കിൽപ്പോലും സഹകരിക്കുമായിരുന്നോ ? എനിക്കു തോന്നുന്നില്ല. ഇതുമാത്രമല്ല, അദ്ദേഹം വളരെ കൂളാണ്. ഏതു പ്രശ്‌നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം. കേരളത്തിലെ പ്രളയത്തിനു പിന്നാലെയാണ്  തമി്‌െനാട്ടിൽ ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സാർ കേരളത്തിനുവേണ്ടി 10 കോടി രൂപയാണ് തമിഴ്‌നാടിന് താങ്ങാകാൻ നൽകിയത്. ആ നന്ദി എനിക്കെപ്പോഴുമുണ്ട് - വിജയ്‌ സേതുപതി പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ:



from Kerala || Deshabhimani ​Online ​News http://bit.ly/2Tu5MKS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages