കൊച്ചി > കൊച്ചി സർവകലാശാല (കുസാറ്റ‌്) സെനറ്റിലേക്കുളള രണ്ട‌് തൊഴിലാളി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ ഐഎൻടിയുസിക്ക‌് -ബിഎംസിന്റെ പിന്തുണ. രജിസ‌്റ്റർ ചെയ‌്ത 60 ബിഎംഎസ‌് സംഘടനകളുടെ വോട്ടിൽ 51 ഉം വാങ്ങി ഐഎൻടിയുസി കോഴിക്കോട‌് ജില്ലാ പ്രസിഡന്റ‌് അഡ്വ. എം രാജൻ വിജയിച്ചു. 70–-75 സംഘടനകൾ മാത്രമാണ‌് ഐഎൻടിയുസിക്കുള്ളത‌്. എന്നാൽ രാജന‌് 159 വോട്ട‌് ലഭിച്ചു.
ബിഎംഎസിന്റെ 51 വോട്ടുകൾക്ക‌് പുറമെ സ്വതന്ത്ര സംഘടനകളുടെ വോട്ടുകളും വാങ്ങിയാണ‌് ഐഎൻടിയുസി പ്രതിനിധിയുടെ വിജയം. ബിജെപി പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയുടെ അടുത്ത സുഹൃത്തായ രാജൻ ആ ബന്ധം ഉപയോഗിച്ചാണ‌് ബിഎംഎസ‌് വോട്ടുകൾ വിലയ‌്ക്കെടുത്തതെന്ന‌് ആരോപണം ഉയർന്നിട്ടുണ്ട‌്. എറണാകുളത്തെ ബിഎംഎസ‌് വോട്ടുകൾ പക്ഷെ രാജനു ചെയ്യാതെ അസാധുവാക്കുകയായിരുന്നു. സിഐടിയു പ്രതിനിധി കെ ജെ ജേക്കബും തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്ത‌് രജിസ‌്റ്റർ ചെയ‌്ത 1000 അംഗങ്ങളിൽ കൂടുതലുള്ള ട്രേഡ‌് യുണിയനുകളുടെ പ്രസിഡന്റുമാർക്കാണ‌് സെനറ്റ‌് തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത‌്. ലേബർ ഓഫീസർമാർ നൽകുന്ന പട്ടിക പ്രകാരം റിട്ടേണിങ‌് ഓഫീസർ ബാലറ്റുകൾ അതാത‌് സംഘടനകൾക്ക‌് അയച്ചുകൊടുക്കും. വോട്ട‌് ചെയ‌്ത‌് തിരിച്ചുനൽകണം. പട്ടികയിൽ 482 സംഘടനകൾക്കാണ‌് വോട്ടവകാശമുണ്ടായിരുന്നത‌്. ഇതിൽ 384 വോട്ടുകൾ പോൾ ചെയ‌്തു. സിഐടിയുവിന‌് 168 വോട്ടുണ്ടായിരുന്നു. ഐഎൻടിയുസിക്ക‌് 75 വോട്ടുകളും ബിഎംഎസിന‌് 60ഉം എഐടിയുസിക്ക‌് 52 വോട്ടുമുണ്ടായിരുന്നു.
കെ ജെ ജേക്കബിനെയും എം രാജനെയും കൂടാതെ എഐടിയുസിയുടെ അഡ്വ. സി ജി ഗോപു കൃഷ‌്ണനും മത്സരിച്ചു.
സിഐടിയുവിന്റെ 168 വോട്ടിൽ 145 വോട്ട‌് കെ ജെ ജേക്കബിനും ബാക്കി 23 വോട്ട‌് എഐടിയുസി സ്ഥാനാർഥിക്കും നൽകി. എന്നാൽ സ്ഥാനാർഥിയെപ്പോലും നിർത്താതെ ബിഎംസ‌് 90 ശതമാനം വോട്ടും രാജന‌് മറിച്ചുനൽകി.
വോട്ടുകച്ചവടത്തിൽ എതിർപ്പുള്ള എറണാകുളത്തെ ചില ബിഎംസ‌് സംഘടനകൾ മാത്രം വിട്ടുനിന്നു. അഡ്വ. ഗോപു കൃഷ്ണന് 77 വോട്ടുകളും ലഭിച്ചു. ബിഎംഎസിന്റെ വോട്ട‌് വിലയ‌്ക്കെടുത്തതിനെതിരെ ഐഎൻടിയുസിയിലും വോട്ട‌് വിറ്റതിനെതിരെ ബിഎംഎസിലും ചിലർ എതിർപ്പുമായി രംഗത്തെത്തി.
from Kerala || Deshabhimani Online News http://bit.ly/2HLpAIc
via IFTTT
No comments:
Post a Comment