‌മോഹൻലാൽ രംഗത്തില്ല; സർവേക്കിറങ്ങിയ ആർഎസ‌്എസ‌് വെട്ടിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

‌മോഹൻലാൽ രംഗത്തില്ല; സർവേക്കിറങ്ങിയ ആർഎസ‌്എസ‌് വെട്ടിൽ


സ്വന്തം ലേഖകൻ
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്ന‌് നടൻ മോഹൻലാൽ വെട്ടിത്തുറന്ന‌് പറഞ്ഞതോടെ സർവേക്കിറങ്ങിയ ആർഎസ‌്എസും സംഘപരിവാർ ബന്ധമുള്ള തലസ്ഥാനത്തെ ചില സിനിമക്കാരും വെട്ടിലായി. തിരുവനന്തപുരത്ത‌് മോഹൻലാൽ ബിജെപി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹത്തിന‌ു പിന്നിൽ സിനിമാമേഖലയുമായി ബന്ധമുള്ള ലാലിന്റെ ചില സുഹൃത്തുക്കളാണ‌്. സംഘപരിവാറുമായി ഇവർക്കുള്ള ബന്ധമാണ‌് ആർഎസുഎസുമായി ചേർന്ന‌് ഇത്തരം പ്രചാരണം അഴിച്ചുവിടുന്നതിന‌ു പിന്നിൽ. സ്ഥാനാർഥിയാകാനില്ലെന്ന മോഹൻലാലിന്റെ വിശദീകരണം ഈ സംഘത്തിന‌് കനത്ത തിരിച്ചടിയായി.

കുമ്മനം രാജശേഖരൻ,  കെ സുരേന്ദ്രൻ എന്നിവർക്കൊപ്പം മോഹൻലാലിനെയും ചേർത്താണ‌് ആർഎസ‌്എസ‌് പ്രചാരണം. മൂന്ന‌ു പേരിൽ ആരെയെങ്കിലും ഒരാളെ സ്ഥാനാർഥിയാക്കാൻ ആർഎസ‌്എസ‌് സർവേക്കിറങ്ങിയിരിക്കുകയാണത്രേ. ഇതിനെ പിന്തുണയ‌്ക്കുന്ന മട്ടിലാണ‌് സിനിമാരംഗത്തുള്ള ലാലിന്റെ ചില സുഹൃത്തുക്കൾ രംഗത്തുവന്നത‌്. 

സിനിമാരംഗത്ത‌് സജീവമായി നിൽക്കുന്ന ഒരാൾപോലും ഇക്കൂട്ടത്തിലില്ല. ലാലുമായുള്ള അടുപ്പം പറഞ്ഞ‌് മുതലെടുപ്പ‌് നടത്തുകയാണ‌് ഇവരുടെ തന്ത്രം. അതേസമയം, സിനിമയിൽ ഇപ്പോഴും സജീവമായ മേജർ രവിയെപ്പോലുള്ളവർ മോഹൻലാൽ ഒരിക്കലും രാഷ്ട്രീയത്തിലേക്ക‌് വരില്ലെന്ന‌് വ്യക്തമാക്കി.

അച്ഛനമ്മമാരുടെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ ആവശ്യത്തിന‌് മോഹൻലാൽ പ്രധാനമന്ത്രിയെ സന്ദർശിച്ചത‌ുമുതലാണ‌് മോഹൻലാലിനെ ബിജെപിക്കാരനാക്കി പ്രചാരണം തുടങ്ങിയത‌്. മോഹൻലാൽ വരില്ലെന്ന‌് ഉറപ്പായ സ്ഥിതിക്ക‌് മറ്റു വഴി നോക്കാനുള്ള നീക്കം ആർഎസ‌്എസ‌് ആരംഭിച്ചു. കുമ്മനം രാജശേഖരനും സ്ഥാനാർഥിക്കാര്യത്തിൽ വിസമ്മതം അറിയിച്ചതായാണ‌് സൂചന. തിരുവനന്തപുരത്ത‌് സ്ഥാനാർഥിയാകാൻ കെ സുരേന്ദ്രൻ, പി എസ‌് ശ്രീധരൻ പിള്ള, സുരേഷ‌് ഗോപി എന്നിവരാണ‌് നിലവിൽ ബിജെപിയിൽ ചരടുവലി നടത്തുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2RGA23t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages