ബംഗാൾ : ശരിയായ അന്വേഷണം നടക്കണം: കാരാട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

ബംഗാൾ : ശരിയായ അന്വേഷണം നടക്കണം: കാരാട്ട‌്


ശാരദാ ചിട്ടി തട്ടിപ്പുകേസിൽ ശരിയായ  അന്വേഷണം നടക്കണമെന്നാണ‌് സിപിഐ എം നിലപാടെന്ന‌് -പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌് പറഞ്ഞു. ഇതിന്റെ പേരിൽ മോഡിയും മമതയും തമ്മിൽ രാഷ്ടീയ ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. കൊൽക്കത്ത പൊലീസ‌് കമീഷണർ ചോദ്യംചെയ്യലിന‌് ഹാജരാകണമെന്നും അന്വേഷണത്തിൽ സിബിഐയുമായി സഹകരിക്കണമെന്നുമാണ‌് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത‌്. ഈ സാഹചര്യത്തിൽ അന്വേഷണം നടക്കട്ടെയെന്ന‌് കണ്ണൂരിൽ മാധ്യമങ്ങളോട‌്  കാരാട്ട‌് പറഞ്ഞു.

ഇത്രയും കാലം ബിജെപി സർക്കാരിനും ഇതൊരു വിഷയമായിരുന്നില്ല.  മുകുൾ റോയി, ബിശ്വാസ‌് ശർമ  തുടങ്ങി കേസിൽ പ്രതിസ്ഥാനത്തുള്ള പല വമ്പന്മാരും ബിജെപിയിൽ ചേർന്നതോടെ അന്വേഷണംതന്നെ നിലച്ച മട്ടായിരുന്നു. ഇപ്പോൾ വീണ്ടും സജീവമായതിനു പിന്നിൽ രാഷ്ട്രീയം മാത്രമാണ‌്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധമാകാതിരിക്കാൻ സിബിഐയും ശ്രദ്ധിക്കണം. അന്വേഷണത്തിന്റെ പേരിൽ സംസ്ഥാന സർക്കാരുകളെ മറികടക്കാൻ ശ്രമിക്കുന്നത‌് നീതീകരിക്കാനാവില്ല–- കാരാട്ട‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2RH2bao
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages