സുരക്ഷയിലേക്കുള്ള ആയിരം ദിനങ്ങൾ; കടലിന്റെ മക്കൾക്ക‌് വാസസ്ഥലം ഒരുക്കി പിണറായി സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

സുരക്ഷയിലേക്കുള്ള ആയിരം ദിനങ്ങൾ; കടലിന്റെ മക്കൾക്ക‌് വാസസ്ഥലം ഒരുക്കി പിണറായി സർക്കാർ

കൊച്ചി> കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക‌് കിടപ്പാടം, ഭീതിയിൽ കഴിയുന്നവർക്ക് കൂടുതൽ സുരക്ഷിത സ്ഥലത്തേക്കുള്ള പുനരധിവാസം, അധികാരത്തിൽ എത്തി ആയിരം ദിനങ്ങൾ പൂർത്തിയാകുമ്പോൾ അഭിമാനകരമായ നേട്ടങ്ങളാണ‌് സംസ്ഥാന സർക്കാർ കൈവരിച്ചത‌്. മുഖ്യമന്ത്രി ഫേസ‌്ബുക്കിൽ കുറിക്കുന്നു..

ഫേസ‌്ബുക്ക‌് കുറിപ്പിന്റെ പൂർണരൂപം...

കടലിന്റെ മക്കൾക്ക് സുരക്ഷിത വാസസ്ഥലം എന്നതായിരുന്നു അധികാരമേൽക്കുമ്പോൾ തീരദേശ ജനതയുടേതായി മുന്നിൽ വന്ന പ്രധാന പ്രശ്നം. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കിടപ്പാടം, ഇപ്പോഴും ഭീതിയിൽ കഴിയുന്നവർക്ക് കൂടുതൽ സുരക്ഷിത സ്ഥലത്തേക്കുള്ള പുനരധിവാസം, ഈ രണ്ട് പദ്ധതികൾ തുടക്കത്തിൽ തന്നെ ആവിഷ്കരിച്ചു. പദ്ധതികൾ നടപ്പിലാക്കാമെന്ന് ആയിരം ദിനങ്ങൾക്കുള്ളിൽ തെളിയിച്ചു എന്നതാണ് ഏറ്റവും അഭിമാനകരമായ നേട്ടം.



വീട് നഷ്ടപ്പെട്ട 248 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 25 കോടി രൂപയാണ് അനുവദിച്ചത്.തിരുവനന്തപുരം മുട്ടത്തറയിൽ 192 കുടുംബങ്ങൾക്ക് താമസമൊരുക്കി ഭവന സമുച്ചയം നിർമിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികളും ഈ ഭവന സമുച്ചയത്തിനൊപ്പം നടപ്പാക്കുന്നു. ഇപ്പോൾ കാരോട്, ബീമാപള്ളി, പൊന്നാനി, കണ്ണൂർ എന്നിവിടങ്ങളിലും ഭവനസമുച്ചയങ്ങൾ നിർമാണ ഘട്ടത്തിലേക്ക് കടക്കുകയാണ്.



നിരന്തരം കടലാക്രമണ ഭീഷണിയിൽ കഴിയുന്ന 1798 കുടുംബങ്ങൾക്ക് മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി പ്രകാരം ധനസഹായം നൽകി. ഭൂരഹിത മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങുന്നതിന് ആദ്യമായി പദ്ധതി ആവിഷ്കരിച്ചു. ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപ നിരക്കിൽ 800 കുടുംബങ്ങൾക്ക് ഈ ധനസഹായം അനുവദിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള ഭവന നിർമ്മാണ ആനുകൂല്യം നാല് ലക്ഷം രൂപയായി വർദ്ധിച്ചു. 1200 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ധനസഹായം ലഭിച്ചിരിക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2Ss5G5j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages