പി സുരേശൻ
മഞ്ചേശ്വരം നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ‌് കേസിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ പിന്മാറുന്നത‌് ഗത്യന്തരമില്ലാതെ. യുഡിഎഫ‌് സ്ഥാനാർഥി ലീഗിലെ പി ബി അബ്ദുൾ റസാഖ് കള്ളവോട്ടിലൂടെയാണ‌് ജയിച്ചതെന്ന‌് ആരോപിച്ചാണ‌് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത‌്.
സാക്ഷികളെ ഹാജരാക്കാൻ കഴിയാതെ സുരേന്ദ്രൻ കുഴങ്ങുന്നതിനിടെ ഒക്ടോബർ 20ന‌് എംഎൽഎ പി ബി അബ്ദുൾ റസാഖ‌് അന്തരിച്ചു. സ്വാഭാവികമായി സുരേന്ദ്രൻ കേസ‌് പിൻവലിച്ച‌് ഉപതെരഞ്ഞെടുപ്പിന‌് കളമൊരുക്കുമെന്നാണ‌് പ്രതീക്ഷിച്ചത‌്. എന്നാൽ തെരഞ്ഞെടുപ്പ‌് അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ആവശ്യം. ഇത‌് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
അബ്ദുൾ റസാഖ‌് 2016 ലെ തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ‌് ജയിച്ചത‌്. അദ്ദേഹത്തിന്റെ മരണശേഷം രണ്ടുതവണ കേസ‌് പരിഗണിച്ചപ്പോഴും സാക്ഷികളെ ഹാജരാക്കാൻ സുരേന്ദ്രന‌് സാധിച്ചില്ല. 67 സാക്ഷികൾക്ക‌് സമൻസ‌് അയച്ചെങ്കിലും ആരും കൈപ്പറ്റിയിരുന്നില്ല. മരിച്ചവർക്കുപോലും സമൻസ‌് അയച്ചതും വിവാദമായി.തെരഞ്ഞെടുപ്പ‌് ഹർജി നിലവിലുള്ളതിനാലാണ‌് മണ്ഡലത്തിൽ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ‌് നടത്തണമെന്ന വ്യവസ്ഥ നടപ്പാകാതിരുന്നത‌്.
ഉപതെരഞ്ഞെടുപ്പ‌് ലോക‌്സഭയ്‌െക്കാപ്പം ഉണ്ടായേക്കില്ല
സുരേന്ദ്രൻ കേസ‌് പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പ‌് നടക്കാൻ സാധ്യതയില്ല. കേസിൽ വാദം കേട്ടിരുന്ന ജഡ‌്ജി വിരമിച്ചു. പകരം ജഡ‌്ജിയെ നിയമിക്കുന്നതിന‌് വിജ്ഞാപനമായിട്ടില്ല. പുതിയ ജഡ‌്ജിക്കു മുന്നിൽ തെരഞ്ഞെടുപ്പ‌് ഹർജി പിൻവലിക്കാൻ സുരേന്ദ്രൻ അപേക്ഷ നൽകണം.
ഇതിൽ എതിർ കക്ഷികളുടെ വാദവും കേൾക്കണം. അതിനുശേഷമേ കോടതി കേസ‌് തീർപ്പാക്കൂ.
from Kerala || Deshabhimani Online News https://ift.tt/2GNrUgn
via IFTTT
No comments:
Post a Comment