വിലക്കയറ്റമുണ്ടാക്കുമെന്ന ആരോപണം ശരിയല്ല: മന്ത്രി ഐസക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

വിലക്കയറ്റമുണ്ടാക്കുമെന്ന ആരോപണം ശരിയല്ല: മന്ത്രി ഐസക‌്


തിരുവനന്തപുരം
ബജറ്റിൽ ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്തിയതോടെ  വലിയ വിലക്കയറ്റം സംഭവിക്കാൻ പോകുന്നുവെന്ന പ്രതിപക്ഷപ്രചാരണം വസ‌്തുതാവിരുദ്ധമാണെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌് പറഞ്ഞു. 2018–-19 സാമ്പത്തിക വർഷത്തെ ബജറ്റ‌് അന്തിമ ഉപധനാഭ്യർഥന ചർച്ചയ‌്ക്ക‌് മറുപടി പറയുകയായിരുന്നു മന്ത്രി.

ബജറ്റിൽ സെസ‌് പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച്  വിജ്ഞാപനമിറങ്ങണം. തുടർന്ന്, ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെട്ട് ജിഎസ്ടിഎൻ സോഫ‌്റ്റ‌്‌വെയറിൽ മാറ്റംവരുത്തുമ്പോഴേ പ്രളയസെസ് പ്രാബല്യത്തിൽ വരൂ. ഇക്കാര്യത്തിൽ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

12, 18, 28 സ്ലാബിൽ വരുന്ന ഉൽപ്പന്നങ്ങൾക്കാണ‌് ഒരു ശതമാനം സെസ് ഉള്ളത‌്. വാറ്റ്, എക്സൈസ് തുടങ്ങിയ ഇനങ്ങളിൽ പിരിച്ചിരുന്ന നികുതി ഏകീകരിച്ചതാണ‌് ജിഎസ്ടി. അപ്പോൾത്തന്നെ നികുതിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇപ്പോൾ ജിഎസ്ടിയിൽ 28 ശതമാനം നികുതി പതിനെട്ടും പന്ത്രണ്ടും ശതമാനമായി താഴുകയാണ്.

അവിടെയാണ് ഒരു ശതമാനത്തിന്റെ പ്രളയസെസ് കടന്നുവരുന്നത്. സിനിമ ടിക്കറ്റിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വിനോദനികുതി ഏർപ്പെടുത്താൻ നൽകിയ അനുമതി നിരക്ക് വർധിപ്പിക്കുമെന്ന പ്രചാരണവും അടിസ്ഥാന രഹിതമാണ്. ജിഎസ്ടി ഏർപ്പെടുത്തുന്നതിനുമുമ്പ‌് 28 ശതമാനമായിരുന്നു നികുതി. ജിഎസ്ടിയോടെ ഇത് 18 ശതമാനമായി കുറഞ്ഞു. ഇളവ് വന്ന 10 ശതമാനമാണ് വിനോദ നികുതിക്കായി വ്യവസ്ഥ ചെയ്യുന്നത്. പ്രളയനികുതിയുടെ പേരിൽ വലിയ വർത്തമാനം പറയുന്ന യുഡിഎഫിന്റെ കാലത്താണ് വാറ്റ് നികുതി 12 ശതമാനത്തിൽ 14.5 ശതമാനമായി ഉയർത്തിയത്.

കിഫ്ബി പാക്കേജിൽ ഒന്നും ചെയ്തില്ലെന്ന് പറയുന്നവർ നടപ്പാക്കിയ പദ്ധതികളുടെ കണക്കുകൾ കാണണം. ഓഖി പാക്കേജിൽ പുലിമുട്ടിനും കടൽഭിത്തിക്കും 250 കോടി ചെലവിട്ടു. പരപ്പനങ്ങാടി ഹാർബറിന് 115 കോടിയും ചെത്തി ഹാർബറിന് 100 കോടിയും അനുവദിച്ചു. കിഫ്ബി പദ്ധതികൾ ഒരു വീഴ‌്ചയുമില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കും. ഏതെങ്കിലും പ്രശ്നത്തിൽ പോരായ്മയുണ്ടെങ്കിൽ നേരിട്ട് പരിശോധിക്കാൻ തയ്യാറാണ്. 2016-–-17 വർഷത്തിൽ കിഫ്ബിയിൽ സമർപ്പിച്ച പദ്ധതികളിൽ  64 ശതമാനത്തിനും  2017-–-18 കാലത്ത് 74 ശതമാനത്തിനും അനുമതി നൽകി. ഇതിൽ 48.9  ശതമാനം പദ്ധതികളും ടെൻഡറായി. ടെണ്ടർ ലഭിച്ചതിൽ 79 ശതമാനം പദ്ധതികളും കരാർ ഒപ്പിട്ട‌് പണി തുടങ്ങിയതായും മന്ത്രി  പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമവകുപ്പിന‌് ബജറ്റിൽ കാര്യമായ ഫണ്ട‌് അനുവദിച്ചില്ലെന്ന വിമർശനവും ശരിയല്ല. കഴിഞ്ഞ യുഡിഎഫ‌് സർക്കാർ 374 കോടി അനുവദിച്ചതിൽ 220 കോടിയാണ‌് ചെലവഴിച്ചത‌്. എൽഡിഎഫ‌് സർക്കാർ 534 കോടി അനുവദിച്ചതിൽ 442 കോടി ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2t6aIKv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages