കോട്ടയം > ഒഡീസിയ–-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാനദാനവും പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റും ഒമ്പതിന‌് കോട്ടയത്ത‌് അരങ്ങേറും. സംസ്ഥാനത്തെ ലക്ഷോപലക്ഷം വിദ്യാർഥികളിൽനിന്ന‌് വിജയികളായ മിടുക്കന്മാർക്കും മിടുക്കികൾക്കുമാണ‌് പുരസ‌്കാരം നൽകുന്നത‌്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യുന്ന പരിപാടിയിൽ അക്ഷരമുറ്റം ഗുഡ‌്‌വിൽ അംബാസഡറായ മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ മുഖ്യാതിഥിയാകും. വൈകിട്ട‌് അഞ്ചിന‌് കോട്ടയം നെഹ‌്റു സ‌്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി ആഘോഷമാക്കാൻ നൃത്തവും സംഗീതവും ഒത്തിണക്കിയാണ‌് മെഗാ ഇവന്റ‌് സംഘടിപ്പിക്കുന്നത‌്.
എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിഭാഗങ്ങളിൽ കോട്ടയത്ത‌് നടന്ന സംസ്ഥാനതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകൾക്ക‌് സമ്മാനം നൽകും. നാഗമ്പടത്തെ നെഹ‌്റു സ‌്റ്റേഡിയത്തിൽ സമ്മാനദാന ചടങ്ങിനുശേഷം “ബെനറ്റ‌് ആൻഡ‌് ദ ബാൻഡ‌്’ നേതൃത്വത്തിൽ നടക്കുന്ന മെഗാ ഇവന്റിൽ ഗായകരായ എം ജി ശ്രീകുമാർ, ഹരിചരൺ, മഞ‌്ജരി, ചലച്ചിത്രതാരങ്ങളായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ജയരാജ‌് വാര്യർ തുടങ്ങിയവർ ആസ്വാദകർക്ക‌് കലാവിരുന്നൊരുക്കും.
പ്രവേശനം പാസ‌് വഴി നിയന്ത്രിച്ചിരിക്കുന്നു. പാസ‌് ദേശാഭിമാനി ഓഫീസിൽ ലഭിക്കും. ഉദ‌്ഘാടന ചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌് അധ്യക്ഷനാകും. ചീഫ‌് എഡിറ്റർ പി രാജീവ‌് ഉപഹാരം സമർപ്പിക്കും. മന്ത്രി എം എം മണി, ജസ‌്റ്റിസ‌് കെ ടി തോമസ‌്, മോറോൻ മോർ അത്തനേഷ്യസ‌് യോഹാൻ പ്രഥമൻ മെത്രാപോലീത്താ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജോയ‌്സ‌് ജോർജ‌് എംപി, രാഷ‌്ട്രീയ–-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. അക്ഷരമുറ്റം ക്വിസ‌് മത്സരത്തിന്റെ മുഖ്യ സ‌്പോൺസർ “ഒഡീസിയ’ ആണ‌്. ഐസിഎൽ ഫിൻകോർപ്പ‌്, സ്വാദ‌്, റിജു ആൻഡ‌് പിഎസ‌്കെ, ബിലീവേഴ‌്സ‌് ചർച്ച‌് മെഡിക്കൽ കോളേജ‌് ഹോസ‌്പിറ്റൽ, ക്രോഡ ഇറ്റാലിയ, ആംകോസ‌്, പോപ്പീസ‌്, വെൻകോബ‌് എന്നിവരാണ‌് സഹ സ‌്പോൺസർമാർ.
“അവിറ്റിസ‌്’ ആണ‌് മെഗാ ഇവന്റിന്റെ മുഖ്യ സ‌്പോൺസർ. പ്ലാറ്റിനം സ‌്പോൺസർ കെഎസ‌്എഫ‌്ഇ. ജോസ‌്കോ ജ്വല്ലേഴ‌്സ‌്, അമേരിക്കൻ ഇലക‌്ട്രോലിസിസ‌്, എജ്യു വേൾഡ‌് ഇന്റർനാഷണൽ, തങ്കം, ഇടിമണ്ണിക്കൽ ജ്വല്ലറി, ദർശന അക്കാദമി, കേളമംഗലം സിൽക‌്സ‌് ആൻഡ‌് ജ്വല്ലേഴ‌്സ‌്, ആര്യമഠം, കോട്ടയം പബ്ലിക‌് കോളേജ‌്, ഓക‌്സിജൻ ഡിജിറ്റൽ ഷോപ്പ‌്, ലൈവ‌് ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ടെക‌്നോളജി ആൻഡ‌് മാനേജ‌്മെന്റ‌് സ‌്റ്റഡീസ‌്, പുളിമൂട്ടിൽ സിൽക‌്സ‌്, വിദ്യാമന്ദിർ ക്ലാസസ‌്, വൺവേ ഫിനാൻഷ്യൽ സർവീസസ‌് പ്രൈവറ്റ‌് ലിമിറ്റഡ‌്, സഹ്യ ടീ എന്നിവ ഇവന്റ‌് കോ–-സ‌്പോൺസർമാരാണ‌്. കൈരളി ടിവിയാണ‌് മീഡിയ പാർട‌്ണർ.
from Kerala || Deshabhimani Online News http://bit.ly/2MKP3QY
via IFTTT
No comments:
Post a Comment