പുൽവാമ...രാജ്യമാവശ്യപ്പെടുന്നത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പുൽവാമ...രാജ്യമാവശ്യപ്പെടുന്നത്

കെ ടി കുഞ്ഞിക്കണ്ണന്‍ പുൽവാമ കഴിഞ്ഞ 5 വർഷക്കാലത്തിനിടയിലെ 388-ാമത്തെ ഭീകരാക്രമണമാണ് ... കഴിഞ്ഞ മൂന്നു ദശക കാലത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണം... അനൗദ്യോഗിക കണക്കനുസരിച്ച് 47 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയകാർ ബോംബാക്രമണം... കാശ്മീരിനെ രക്തപങ്കിലമാക്കുകയും ഇന്ത്യൻ സൈനികരെ നിഷ്ഠൂരം വധിക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് ദശകങ്ങളുടെ ചരിത്രമുണ്ട്.. പല നാമങ്ങളിലും രൂപങ്ങളിലും ഭീകരവാദ സംഘങ്ങൾ അതിർത്തിയിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തി കൊണ്ടേയിരുന്നു ..

ആഗോള സാമ്രാജ്യത്വ താല്പര്യങ്ങളും, ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പ്രശ്ന പരിഹാരത്തിൽ തുടർച്ചയായി ഇന്ത്യൻ സർക്കാർ വരുത്തുന്ന വീഴ്ചകളും പലപ്പോഴും കശ്മീർ പ്രശ്നത്തെ സങ്കീർണ്ണമാക്കുകയായിരുന്നു ...


ആത്മഹത്യാ സ്ക്വാഡുകളെയും ചാവേർ സംഘങ്ങളെയും വിന്യസിച്ചാണ് അന്താരാഷ്ട്ര ശൃംഖലകളുള്ള താലിബാനിസ്റ്റുകൾ ഇന്ത്യക്കെതിരെ കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത് ...

പുൽവാമ യിൽഗൗരവാഹമായ സുരക്ഷാവീഴ്ച ഉണ്ടായതായി കാശ്മീർ ഗവർണർ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട് ... ഐ എസ് ഐ എന്ന പാക്കിസ്താൻ രഹസ്യ അന്വേഷണ ഏജൻസിയുടെ ആസൂത്രണത്തിലും കാർമ്മികത്വത്തിലുമാവാം ജെയ്ഷെ ഇ മുഹമ്മദ് എന്ന ഭീകരവാദ സംഘടന ഈ ഭീകര കൃത്യം നിർവഹിച്ചതെന്നാണ് ഇന്ത്യ സംശയിക്കുന്നത്

ജെയ്ഷെ ഇ മുഹമ്മദിന്റെ തലവൻ മൗലാനാ മുഹമ്മദ് അൽ സർ കശ്മീരിനെ പാക്കിസ്ഥാനോട് ചേർക്കാനുള്ള വിശുദ്ധ യുദ്ധത്തിന്ന് ആഹ്വാനം ചെയ്യുന്ന പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ നേതാവാണ്.

ഭീകരാക്രമണങ്ങളുടെ ഫലമായി ഇന്ത്യൻ ജയിലുണ്ടായിരുന്ന അൽ സറിനെ മോചിപ്പിക്കാനായിരുന്നു ഹർക്കത് - ഉൽ- അൻസാർ എന്ന സംഘടന ഖാണ്ഡഹാറിലേക്ക് ഇന്ത്യൻ വിമാനം റാഞ്ചിയത് ... അന്നത്തെ ബാജ്പേയ് സർക്കാർ ഭീകരവാദികളുടെ വില പേശലുകൾക്ക് കീഴടങ്ങി അൽ സർ ഉൾപ്പെടെ ഇന്ത്യൻ ജയിലിലുണ്ടായിരുന്നമൂന്ന് ഭീകരവാദികളെ ഖാണ്ഡഹാറിലെ താലിബാൻ കേന്ദ്രത്തിലേക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു ... കൈമാറുകയായിരുന്നു ...
അവരെല്ലാം ചേർന്നാണ് ജെയ്ഷെ ഇ മുഹമ്മദ് എന്ന ഭീകര സംഘടനയെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ശക്തിപ്പെടുത്തിയത്... അന്നത്തെ വിദേശകാര്യ മന്ത്രി പിന്നീട് വെളിപ്പെടുത്തിയത് ഭീകരവാദികൾക്ക് ഇന്ത്യാ സർക്കാർ അവരാവശ്യപ്പെട്ട പണവും നൽകേണ്ടി വന്നുവെന്നാണ്...!

കാശ്മീരിൽ ഇനിയും ചോര വീഴാതിരിക്കണം... ജീവൻ നഷ്ടപ്പെടാതിരിക്കണം .. കേവലമായ സൈനിക നടപടികളിലൊതുങ്ങാതെ സമർത്ഥമായ നയതന്ത്രപരമായ നീക്കമാണ് രാജ്യം നടത്തേണ്ടത് .. കാശ്മീരിലെ ജനങ്ങളിൽ അന്യവൽക്കരണം സൃഷ്ടിക്കാതെ അവരെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നീക്കമാണ് രാജ്യമാവശ്യപ്പെടുന്നത് ...



from Kerala || Deshabhimani ​Online ​News http://bit.ly/2GwqWFk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages