കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന "കേരള സംരക്ഷണയാത്ര' പര്യടനം ആരംഭിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന "കേരള സംരക്ഷണയാത്ര' പര്യടനം ആരംഭിച്ചു

തിരുവനന്തപുരം> സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണ യാത്ര പര്യടനം ആരംഭിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ആവേശകരമായ സ്വീകരണം എറ്റുവാങ്ങിയ ജാഥ ഇന്ന‌് ജില്ലയിൽ പര്യടനം നടത്തും.

പേരൂര്‍ക്കടയില്‍നിന്ന് ആരംഭിച്ച ജാഥ വട്ടിയൂര്‍ക്കാവ്, കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലായിരുന്നു സ്വീകരണം. രാവിലെ പത്തിന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പേരൂര്‍ക്കട ജങ്ഷനിലായിരുന്നു ആദ്യ സ്വീകരണം. തുറന്ന ജീപ്പിലെത്തിയ ജാഥാ ലീഡറെ പ്രവര്‍ത്തകര്‍ പ്രകടനമായി വേദിയിലേക്ക് ആനയിച്ചു. റെഡ് വളന്റിയര്‍ പരേഡും -മുത്തുക്കുടയും കരകാട്ടവും സ്വീകരണത്തിന് മിഴിവേകി. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയെത്തി.

‘ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എല്‍ഡിഎഫ് രണ്ട് മേഖലാ യാത്രകള്‍ നടത്തുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ യാത്ര ശനിയാഴ്ച മഞ്ചേശ്വരത്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

വിവിധ കേന്ദ്രങ്ങളില്‍ ജാഥാ അംഗങ്ങളായ കെ പ്രകാശ് ബാബു (സിപിഐ), പി സതീദേവി (സിപിഐ എം), അഡ്വ. ബിജിലി ജോസഫ് (ജനതാദള്‍), പി കെ രാജന്‍ (എന്‍സിപി), യു ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്), ഡീക്കന്‍ തോമസ് കയ്യത്ര (കേരള കോണ്‍ഗ്രസ്), ഡോ. വര്‍ഗീസ് ജോര്‍ജ് (ലോക് താന്ത്രിക് ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), പി എം മാത്യു (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ സംസാരിച്ചു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2GtaA06
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages