ഈ കൈകളിലുണ്ട‌്, ജനാധിപത്യത്തിന്റെ ഭാവി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

ഈ കൈകളിലുണ്ട‌്, ജനാധിപത്യത്തിന്റെ ഭാവി

തിരുവനന്തപുരം > ജനാധിപത്യം പ്രതിസന്ധി നേരിടുന്നകാലത്ത‌് കേരള നിയമസഭ രാജ്യത്തിന‌് നൽകിയ മികച്ച സംഭാവനയായി 2000 വിദ്യാർഥികൾ പങ്കെടുത്ത ദേശീയ വിദ്യാർഥി പാർലമെന്റ‌്. വിദ്യാഭ്യാസം, ഭരണഘടന,  ജനാധിപത്യം, മതേതരത്വം, നവ ഉദാരവൽക്കരണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ പാർലമെന്റ‌്  ചർച്ചചെയ‌്തു. കനയ്യകുമാർ, ജിഗ‌്നേഷ‌് മേവാനി എംഎൽഎ, എം എ ബേബി, വിജു കൃഷ‌്ണൻ, കെ കെ രാഗേഷ‌് എംപി, വത്സൻ തമ്പു തുടങ്ങിയവർ തങ്ങളുടെ നിലപാടുകൾ ഉറക്കെ ആവർത്തിച്ചത‌് രണ്ടാം ദിവസം പാർലമെന്റിനെ ശ്രദ്ധേയമാക്കി. ജനാധിപത്യത്തിന്റെ ഉത്സവത്തിന്റെ ഭാഗമായാണ‌് വിദ്യാർഥി പാർലമെന്റ‌് സംഘടിപ്പിച്ചത‌്. രാജ്യത്ത‌് ആദ്യമായാണ‌് ഒരു നിയമസഭ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത‌്. 

കുത്തകകൾ വിദ്യാഭ്യാസമൂല്യങ്ങൾ ഇല്ലാതാക്കുന്നു: എം എ ബേബി

കുത്തകകളുടെ കടന്നുകയറ്റം വിദ്യാഭ്യാസമേഖലയിലെ മൂല്യങ്ങളെ ഇല്ലാതാക്കിയതായി സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. മേഖലയിൽ പണത്തിന്റെ  ഒഴുക്ക‌് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. നവ ഉദാരവൽക്കരണം ഏറ്റവും വലിയ അപകടമാണ‌് നമ്മുടെ രാജ്യത്ത‌് സൃഷ്ടിക്കുന്നത‌്. ദേശീയ വിദ്യാർഥി പാർലമെന്റിൽ നവ ഉദാരവൽക്കരണവും ജനാധിപത്യത്തിന്റെ ഭാവിയും എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ബേബി. മൂലധനത്തിന്റെ സ്വതന്ത്രമായ സഞ്ചാരമാണ‌് നവ ഉദാരവൽക്കരണം. ഉദാരത എന്നത‌് നല്ല വാക്കാണെങ്കിലും നവ ഉദാരവൽക്കരണം എന്നത‌് ഏറ്റവും അപകടംപിടിച്ച സാമ്പത്തിക സംവിധാനമാണ‌്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഇവ വലിയ അപകടമുണ്ടാക്കുന്നു. വെനസ്വേലയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനുള്ള അമേരിക്കൻ ശ്രമം ഇതിന‌് തെളിവാണ‌്. മൂലധനം എങ്ങനെ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നും ഇത‌് വ്യക്തമാക്കുന്നു. 

അൺഎയ‌്ഡഡ‌് സ‌്കൂൾമുതൽ സ്വതന്ത്ര സർവകലാശാലകൾ മൂലധനശക്തികൾക്ക‌് വിധേയമാണ‌്. ജിയോ ഇൻസ്റ്റിറ്റ്യൂട്ട‌ുപോലുള്ള കടലാസ‌് സ്ഥാപനങ്ങൾക്ക‌് കേന്ദ്രം പണം നൽകുന്നു. ഇവരൊക്കെയാണ‌് രാജ്യത്തെ വിദ്യാഭ്യാസത്തെ പരുവപ്പെടുത്തിയെടുക്കാൻ രംഗത്തുവന്നത‌്. നവഉദാരവൽക്കരണത്തിന്റെ ഭാഗമായി ചില ശക്തികൾ രാഷ്ട്രീയ പാർടികളെയും ജനപ്രതിനിധികളെയും വിലയ‌്ക്കുവാങ്ങുന്നു. കോർപറേറ്റു കമ്പനികളിൽനിന്ന‌് സംഭാവനയെന്ന‌ു പറഞ്ഞ‌് പണം വാങ്ങുന്ന രാഷ്ട്രീയ പാർടികളുണ്ട‌്. അത്തരം കമ്പനികൾക്ക‌് വലിയ സഹായങ്ങളാണ‌് രാജ്യത്ത‌് ലഭിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

വോട്ട‌് മാത്രമല്ല ജനാധിപത്യം: കനയ്യകുമാർ

വോട്ടുചെയ്യൽ മാത്രമല്ല ജനാധിപത്യമെന്ന‌് സാമൂഹ്യപ്രവർത്തകൻ ഡോ. കനയ്യകുമാർ. ‘യുവജനങ്ങളും രാഷ‌്ട്രീയവും: മുന്നോട്ടുള്ള വഴി’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  അഞ്ച‌് വർഷത്തിലൊരിക്കൽ വോട്ടു ചെയ്യൂ, ബാക്കി സമയമെല്ലാം മിണ്ടാതിരിക്കൂ എന്നാണ‌് ഭരണകൂടം ജനങ്ങളെ പഠിപ്പിക്കുന്നത‌്. വോട്ടുചെയ്യാൻ പ്രേരിപ്പിക്കാനുള്ള പരസ്യങ്ങൾക്ക‌് കോടികൾ ചെലവിടുന്നു. ഭരണത്തിലെ നയങ്ങൾ തീരുമാനിക്കാൻ വോട്ടർമാർക്ക‌് അവകാശമില്ല. തെറ്റുകളെ ചോദ്യംചെയ്യാൻ പാടില്ല. വിമർശിക്കാൻ പാടില്ല. വോട്ടവകാശമല്ലാതെ ജനങ്ങൾക്ക‌് ഭരണത്തിൽ പങ്കാളിത്തമില്ല.

ഡൽഹി മാത്രമല്ല, തിരുവനന്തപുരവും ഇന്ത്യയാണ‌് എന്ന ബോധം ഭരണാധികാരികൾക്ക‌് ഉണ്ടാകണം. രാഷ‌്ട്രീയ പാർടികൾ തെരഞ്ഞെടുപ്പ‌് പ്രകടനപത്രിക തയ്യാറാക്കുമ്പോൾ യുവജനങ്ങൾക്കുകൂടി തയ്യാറാക്കണം. യുവാക്കളെ അരാഷ‌്ട്രീയവാദികളാക്കാൻ വലിയ ഗൂഢാലോചന നടക്കുകയാണ‌്. നമുക്ക‌് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എല്ലാം നിശ്ചയിക്കുന്നത‌് രാഷ‌്ട്രീയമാണ‌്. അതിനാൽ രാഷ‌്ട്രീയത്തിൽ യുവജനങ്ങൾ പങ്കാളികളാകണം -‐  കനയ്യകുമാർ പറഞ്ഞു.

ചോദ്യംചെയ്യുമ്പോഴേ യഥാർഥ വികസനമുണ്ടാകൂ: വിജു കൃഷ‌്ണൻ
 
അധികാരവർഗത്തിനെതിരെ ചോദ്യങ്ങൾ ഉയർത്താൻ യുവാക്കൾ തയ്യാറാകണമെന്ന‌് ഓൾ ഇന്ത്യാ കിസാൻ സഭാ ജോയിന്റ‌് സെക്രട്ടറി വിജു കൃഷ‌്ണൻ പറഞ്ഞു. തൊഴിലെടുക്കുന്നവരും പുറത്തുള്ളവരും തമ്മിൽ ഐക്യമുണ്ടാക്കിയെടുക്കാനാകണം. രാജ്യത്തെ സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനമാണ‌് കൈവശംവയ‌്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാർഥി പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ‌് അനിവാര്യം. വ്യവസായാവശ്യത്തിനായി ഒട്ടേറെ ഭൂമി ഏറ്റെടുക്കുന്നുണ്ടെങ്കിലും ഇവ ഏത‌് വ്യവസായത്തിനാണ‌് ഏറ്റെടുക്കുന്നതെന്ന‌് ആർക്കും അറിവില്ലെന്നും വിജു പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2NuzmOk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages