കെഎസ്ആര്‍ടിസിയുടെ 10 ഇലക‌്ട്രിക‌് ബസ‌് ഇന്ന‌് നിരത്തിലിറങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

കെഎസ്ആര്‍ടിസിയുടെ 10 ഇലക‌്ട്രിക‌് ബസ‌് ഇന്ന‌് നിരത്തിലിറങ്ങും

തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ ഇലക‌്ട്രിക‌് വാഹന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ‌്ച മുതൽ 10 ഇലക‌്ട്രിക‌് ബസുകൾ സർവീസ‌് ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തുമാണ‌് ആദ്യഘട്ട സർവീസ‌്.

എറണാകുളം നഗരത്തിൽനിന്നും മൂവാറ്റുപുഴ (ഫോർട്ട് കൊച്ചി–- മട്ടാഞ്ചേരി-–-നെടുമ്പാശേരി വഴി), അങ്കമാലി (അരൂർ വഴി), നെടുമ്പാശേരി ( ജെട്ടി–-മേനക വഴി), നെടുമ്പാശേരി( വൈറ്റില–-കുണ്ടന്നൂർ വഴി) എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. 

തിരുവനന്തപുരം സിറ്റിയിൽനിന്ന‌് കളിയിക്കാവിള, പേരൂർക്കട–-നെടുമങ്ങാട‌്, പോത്തൻകോട‌്–-വെഞ്ഞാറമൂട‌്, കോവളം, ടെക‌്നോപാർക്ക‌്–-ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്കും സർവീസ‌് ഉണ്ടാവും. പുലർച്ചെ 4.00, 4.30, 5.00, 6.00, വൈകിട്ട് 5.00, 6.00, 7.00, 8.00, 9.00 എന്നീ സമയങ്ങളിൽ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്ന‌് എറണാകുളത്തേക്കും (ആലപ്പുഴ വഴി) സർവീസുണ്ടാവും.

ടിക്കറ്റുകൾ  https://ift.tt/2D986Sc വഴി രജിസ‌്റ്റർ ചെയ്യാം. എസി ലോഫ‌്ളോർ ബസിന്റെ നിരക്കായിരിക്കും.  കരാർ അടിസ്ഥാനത്തിലുള്ള പത്ത‌് ബസുകളാണ‌് സർവീസ‌് നടത്തുക. ബസും ഡ്രൈവറെയും കരാറെടുത്ത സ്വകാര്യ കമ്പനി നൽകും. വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. 30 പേർക്ക‌് ഇരുന്ന‌് യാത്രചെയ്യാം. തിരുവനന്തപുരത്തുനിന്ന‌് എറണാകുളത്തേക്ക‌് 375 രൂപയാണ‌് ടിക്കറ്റ‌് നിരക്ക‌്. പാപ്പനംകോട‌്, ഹരിപ്പാട‌്, എറണാകുളം, ആലുവ എന്നിവിടങ്ങളാണ‌് ചാർജിങ് സെന്ററുകൾ.



from Kerala || Deshabhimani ​Online ​News https://ift.tt/2NqUFQF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages