ജനവിരുദ്ധനയം ചെറുക്കാൻ ഇടതുപക്ഷം നിർണായകമാകണം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ജനവിരുദ്ധനയം ചെറുക്കാൻ ഇടതുപക്ഷം നിർണായകമാകണം: കോടിയേരി


കേന്ദ്ര സർക്കാരിന്റെ നയരൂപീകരണത്തിൽ ക്രിയാത്മകമായി ഇടപെടാനുള്ള ശക്തി ഇടതുപക്ഷത്തിനുണ്ടായാലേ ജനവിരുദ്ധ നയങ്ങളെ ശക്തമായി ചെറുക്കാനാകൂവെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എഫ‌്എസ‌്ഇടിഒ സംസ്ഥാന കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം നിർണായക ശക്തിയായാൽ സർക്കാർ ജനവികാരം മാനിച്ച‌് പ്രവർത്തിക്കും എന്നത‌് രാജ്യം കണ്ടതാണ‌്. 2014ലെ യുപിഎ സർക്കാരിന്റെ പ്രവർത്തനം ഇതിനുദാഹരണമാണ‌്. അന്ന‌് കോൺഗ്രസ‌് നേതൃത്വം നൽകിയ സർക്കാർ പല ജനവിരുദ്ധനയങ്ങളും നടപ്പാക്കാൻ ശ്രമിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പുമൂലം  ഉപേക്ഷിച്ചു. സമാനസാഹചര്യമാണ‌് ഇപ്പോഴുള്ളത‌്. പാർലമെന്റിൽ നയരൂപീകരണത്തിലിടപെടാനുള്ള ശക്തി ഇടതുപക്ഷത്തിനുണ്ടാകണം. ഇതിനായി കൂടുതൽ എംപിമാരെ ലോക‌്സഭയിലെത്തിക്കണം.

പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കാനുള്ള കഴിവ‌് ഇടതുപക്ഷത്തിനുണ്ട‌്. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച‌് ഇങ്ങനെ സമരങ്ങൾ നടത്തുന്നത‌് പാർലമെന്റിനുപുറത്താണ‌്. ഈ സംഘാടനമികവ‌് തെരഞ്ഞെടുപ്പിൽ വോട്ടായി മാറ്റാൻ കഴിഞ്ഞാലേ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം വർധിക്കൂ.

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല നിലവിലുള്ളത‌്. പത്തുവർഷത്തെ കോൺഗ്രസ‌് ഭരണത്തിൽ മനംമടുത്ത ജനങ്ങൾ മാറ്റത്തിനുവേണ്ടി ആഗ്രഹിച്ചു. കുത്തകമാധ്യമങ്ങളും കോർപറേറ്റുകളും ബദൽ ശക്തിയായി ബിജെപിയെ ഉയർത്തിക്കാട്ടി. 42 കക്ഷികളെ ഒപ്പംകൂട്ടി എൻഡിഎ രൂപീകരിച്ച ബിജെപി 288 അംഗങ്ങളുമായി ഭരണത്തിലേറി. എന്നാൽ, അവരെ അന്നുപിന്തുണച്ച ടിഡിപി ഉൾപ്പെടെയുള്ളവർ ഒപ്പമില്ല. ഭിന്നിച്ചുനിന്ന പല പ്രതിപക്ഷ കക്ഷികളും ഇപ്പോൾ ബിജെപിക്കെതിരെ ഒന്നിച്ചു. മാത്രമല്ല, ജനവിരുദ്ധനയങ്ങൾ ജനങ്ങളെ ബിജെപിയിൽ നിന്നകറ്റി.

എന്നാൽ, ഇവർക്ക‌് ബദലാകാൻ കോൺഗ്രസിനാകില്ല. കാരണം നയപരമായ കാര്യങ്ങളിൽ ഇവർതമ്മിൽ ഒരു വ്യത്യാസവുമില്ല. കോൺഗ്രസ‌് ചിഹ്നത്തിൽ ജയിക്കുന്നവർ ആ പാർടിയിൽത്തന്നെ തുടരും എന്നതിനൊരു ഉറപ്പുമില്ല.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച 288 ബിജെപിക്കാരിൽ 103പേർ മുൻ കോൺഗ്രസുകാർ ആയിരുന്നു എന്നതോർക്കണം.  മതനിരപേക്ഷത ഉപേക്ഷിച്ച കോൺഗ്രസ‌് ബിജെപിയെക്കാൾ ശക്തമായാണ‌് വർഗീയ ഫാസിസ്റ്റ‌് നയങ്ങൾ നടപ്പാക്കുന്നത‌്. മധ്യപ്രദേശിലെ കോൺഗ്രസ‌് സർക്കാർ പശുക്കടത്ത‌്ന്ന നടത്തുന്നവരുടെപേരിൽ ദേശസുരക്ഷാ നിയമപ്രകാരമാണ‌് കേസെടുത്തത‌്.

അധികാരത്തിൽവന്നാൽ ബാബ‌്റി മസ്ജിദ‌് നിന്നിടത്ത‌് രാമക്ഷേത്രം പണിയുമെന്ന‌് പ്രഖ്യാപിച്ചത‌് കോൺഗ്രസ‌് നേതാവായ പി സി ജോഷിയാണ‌്. കേരളത്തിലും ഈ ബിജെപി–-കോൺഗ്രസ‌് കൂട്ടുകെട്ട‌് കാണാം. ശബരിമല സ‌്ത്രീപ്രവേശന വിധിയുടെ പേരിൽ സംസ്ഥാനത്ത‌് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയത‌് ഇവരൊരുമിച്ചാണ‌്.വരുന്ന തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ടുണ്ടാകും–- കോടിയേരി ചൂണ്ടിക്കാട്ടി. എഫ‌്എസ‌്ഇടിഒ പ്രസിഡന്റ‌് കെ സി ജയകൃഷ്ണൻ അധ്യക്ഷനായി. ടി എസ‌് രഘുലാൽ പ്രമേയം അവതരിപ്പിച്ചു. ടി സി മാത്തുക്കുട്ടി സ്വഗതവും കെ എൻ അശോക‌്കുമാർ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2GoRhoC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages