സ്വന്തം ലേഖകൻ
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകാനുള്ള സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതി ലക്ഷ്യത്തിലേക്ക്. നിർമാണം ആരംഭിച്ചതിൽ 181 വീട‌് അന്തിമഘട്ടത്തിലെത്തി. 270 വീടിന്റെ കോൺക്രീറ്റ് പൂർത്തിയായി അവസാനഘട്ട പ്രവർത്തനത്തിലേക്കും കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പദ്ധതിയിലൂടെ 2000 വീട‌് നിർമിക്കാനാണ് ലക്ഷ്യമിട്ടത്. ആയിരത്തി ഇരുനൂറോളം വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനാണ് ശ്രമം. സഹകരണസംഘങ്ങളെ കൂട്ടിയോജിപ്പിച്ചാണ് പദ്ധതി. സംഘങ്ങൾ 50,000 മുതൽ രണ്ടുലക്ഷം രൂപവരെ നൽകിയാണ് ധനസമാഹരണം. പദ്ധതി വിലയിരുത്താൻ സംഘം ഭാരവാഹികളും പഞ്ചായത്ത് പ്രതിനിധികളും കലക്ടറുടെ പ്രതിനിധിയും ഗുണഭോക്താവും ചേർന്ന ഗുണഭോക്തൃസമിതിയും പ്രവർത്തിക്കുന്നു. ഓരോദിവസവും നടക്കുന്ന പ്രവർത്തനം സംസ്ഥാനതലത്തിൽ നിരീക്ഷിക്കുന്നതായും ഫെയ‌്സ‌്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു.
from Kerala || Deshabhimani Online News http://bit.ly/2I9iGN6
via IFTTT
No comments:
Post a Comment