നെടുമങ്ങാട് > ശബരിമല സമരത്തിന്റെ ഭാഗമായി ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. നെടുമങ്ങാട് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് എരുമക്കുഴി വടക്കേക്കര വടക്കേതില്‍ വീട്ടിൽ പ്രവീണ്‍ (33), ഇയാളെ സഹായിച്ച നെടുമങ്ങാട‌് മേലാങ്കോട‌് മൂത്താംകോണം സ്വദേശി ശ്രീജിത‌് (30), മൂത്താംകോണം കല്ലുവിളാകത്ത‌് വീട്ടിൽ അഭിജിത‌് എന്നിവരെയാണ‌് അറസ‌്റ്റ‌് ചെയ‌്തത‌്. ഇതോടെ പൊലീസ‌് സ‌്റ്റേഷനു ബോംബെറിഞ്ഞ കേസിൽ എല്ലാ പ്രതികളും പിടിയിലായി.
ജനുവരി മൂന്നിന്റെ ഹർത്താലിനിടെ നെടുമങ്ങാട‌് പരക്കെ അക്രമങ്ങൾ നടത്തിയ ആർഎസ‌്എസ്സുകാർ പൊലീസ‌് സ‌്റ്റേഷനിലേക്ക‌് ബോംബെറിയുകയായിരുന്നു. സിപിഐ എം പ്രതിഷേധ പ്രകടനത്തിനുനേരെയും ബോംബേറുണ്ടായി. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ‌് ബോംബെറിഞ്ഞത‌് പ്രവീണും ശ്രീജിത്തുമാണെന്ന‌് തിരിച്ചറിഞ്ഞത‌്. സഞ്ചിയിലാക്കി കൊണ്ടുവന്ന ആറുബോംബുകൾ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളാണ‌് ലഭിച്ചത‌്.ആക്രമണത്തിനുശേഷം ഒളിവില്‍പോയ പ്രവീണിനുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച പകൽ 10.30ന‌് തമ്പാനൂര്‍ റെയിൽവേ സ്റ്റേഷനിലെത്തിയ നെടുമങ്ങാട് ഡിവൈഎസ‌്‌പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രവീണിനെയും ശ്രീജിതിനെയും സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ അറസ്റ്റ‌് ചെയ‌്തത‌്. അഭിജിത്തിനെ തേക്കടിയിൽനിന്നാണ‌് അറസ‌്റ്റ‌് ചെയ‌്തത‌്.
ബോംബ‌് നിർമാണത്തിൽ വിദഗ‌്ധനായ പ്രവീൺ നാഗ‌്പൂരിലെ ആർഎസ‌്എസ‌് കാര്യാലയത്തിൽനിന്നാണ‌് ഇതിനുള്ള പരിശീലനം നേടിയതെന്ന‌് പൊലീസിന‌് വിവരം ലഭിച്ചിട്ടുണ്ട‌്. രണ്ടുവർഷമായി നെടുമങ്ങാട് ആഎസ്എസ് കാര്യവാഹകായി പ്രവർത്തിക്കുകയാണ‌്. ആര്‍എസ്എസ‌്, ബിജെപി പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്ക‌് നേതൃത്വം നൽകുന്നതും ആയുധങ്ങൾ, ബോംബ‌് എന്നിവ എത്തിച്ചുകൊടുക്കുന്നതും പ്രവീൺ ആണ‌്. വാളിക്കോട് പ്രവര്‍ത്തിക്കുന്ന എം എച്ച് വെജിറ്റബിള്‍സ് ഉടമയെ വധിക്കാൻ ശ്രമിച്ചത‌് താനാണെന്ന‌് പ്രവീൺ സമ്മതിച്ചതായി പൊലീസ‌് പറഞ്ഞു. ഇയാൾക്കെതിരേ നൂറനാട്, അടൂർ, ആലപ്പുഴ, മല്ലപ്പള്ളി, നെടുമങ്ങാട് മേഖലകളില്‍ വധശ്രമം ഉൾപ്പെടെ നിരവധികേസുകളുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2Tu0TS9
via IFTTT
No comments:
Post a Comment