സ്വന്തം നാട്ടിൽ നിൽക്കക്കള്ളിയില്ല; ആർഎസ്‌എസ്‌ ‘പ്രചാരണം’ ഊരുംപേരും മാറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

സ്വന്തം നാട്ടിൽ നിൽക്കക്കള്ളിയില്ല; ആർഎസ്‌എസ്‌ ‘പ്രചാരണം’ ഊരുംപേരും മാറ്റി

തിരുവനന്തപുരം > ഗുണ്ടായിസവും അക്രമപ്രവർത്തനവും കാരണം സ്വന്തംനാട്ടിൽ നിൽക്കക്കള്ളിയില്ല. ഉടൻ മറ്റൊരു ജില്ലയിൽ മറ്റൊരു പേരിൽ ഒളിത്താവളം. അവിടെ കൊലപാതകം ഉൾപ്പെടെയുള്ള കേസുകൾ. വീണ്ടും വേറൊരു നാടും വേറെ പേരും. സിനിമാക്കഥയല്ല ഇത‌്. കേരളത്തിലെ ആർഎസ‌്എസ‌് പ്രചാരകരുടെ ജീവിതം ഇങ്ങനെയൊക്കെയാണ‌്. നെടുമങ്ങാട‌് പൊലീസ‌് സ‌്റ്റേഷന‌് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി ആലപ്പുഴ നൂറനാട്ടെ പ്രവീൺ അറസ‌്റ്റിലായതോടെ ഊരുംപേരും മാറി ക്രിമിനൽ പ്രവർത്തനം നടത്തുന്ന ആർഎസ‌്എസ‌് പ്രചാരകരുടെ രീതി ഒന്നുകൂടി അടിവരയിട്ട‌് ഉറപ്പിക്കപ്പെട്ടു.

ആലപ്പുഴക്കാരനായ ഇയാൾ 2017 മുതൽ നെടുമങ്ങാട‌് കേന്ദ്രീകരിച്ച‌് പ്രവർത്തിക്കുന്നു. അധോലോക ക്രിമിനലുകളുടെ രീതി ആർഎസ‌്എസ‌് ഏറ്റെടുത്ത‌് നടപ്പാക്കാൻ തുടങ്ങിയിട്ട‌് വർഷങ്ങളായി. തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകൻ മാമൻ വാസുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മോഹനൻ വയനാട‌് സ്വദേശിയായിരുന്നു. ഇയാളാണ‌് കൊലപാതകം ആസൂത്രണം ചെയ്ത‌് നടപ്പാക്കിയത‌്. പയ്യന്നൂരിൽ സിപിഐ എം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൻ എന്ന അജീഷ‌് തിരുവനന്തപുരം പാറശാല പരശുവയ‌്ക്കൽ സ്വദേശിയും‌. ഒറ്റപ്പാലം കോടതി വളപ്പിൽ മാധ്യമപ്രവർത്തകർക്കുനേരെ കൊലവിളി നടത്തിയ ആർഎസ‌്എസ‌് ഒറ്റപ്പാലം ജില്ലാ കാര്യവാഹക‌് വിഷ്ണു തിരുവനന്തപുരം വട്ടിയൂർക്കാവുകാരൻ. ഇവരുടെ കാര്യത്തിൽ ഒരു പൊതുസ്വഭാവമുണ്ട‌്. എല്ലാവരും സ്വന്തം പ്രദേശത്ത‌് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ. പലരും പിടികിട്ടാപ്പുള്ളികൾ. അതിനാൽത്തന്നെ തല പുറത്തുകാണിക്കാൻ കഴിയാത്തവർ.


അക്രമം ആസൂത്രണം ചെയ്യും, കൃത്യമായി നടപ്പാക്കും കേസുകളിൽപ്പെട്ട‌് നാട്ടിൽ തല പൊക്കാൻ വയ്യാത്ത ക്രിമിനലുകളെ പേരു മാറ്റി രഹസ്യജീവിതത്തിനയക്കുന്നതാണ‌് ആർഎസ‌്എസ‌് രീതി. ഇവർ പൊതുവേദിയിൽ  പ്രത്യക്ഷപ്പെടില്ല. എന്നാൽ, പ്രദേശത്ത‌് എന്തെങ്കിലും പ്രശ്നമുണ്ടായാൽ മുഖംമൂടി അഴിച്ചുമാറ്റി ഇവർ രംഗത്തിറങ്ങും. അക്രമം ആസൂത്രണം ചെയ്യും. കൃത്യമായി നടപ്പാക്കും. ഇതിനുശേഷം ഇവിടെനിന്നു മുങ്ങും. പിന്നെ മറ്റൊരു പ്രദേശത്ത‌് ഇതിന്റെ തനിയാവർത്തനം. പ്രദേശത്തെ സമാധാന അന്തരീക്ഷവും രാഷ്ട്രീയ സാഹചര്യവും ഒന്നും പരിഗണിക്കാതെയാണ‌് ഇവർ ആക‌്ഷൻ നടത്തുക.

രഹസ്യജീവിതം നയിക്കുന്നതിനാൽ കൊലപാതകം ഉൾപ്പെടെ നടത്തി മുങ്ങുന്ന ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ മുമ്പ‌് പൊലീസിന‌് കഴിയാറില്ലായിരുന്നു. ‌‌എന്നാൽ, നിരീക്ഷണ ക്യാമറകളും സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇവരെ കണ്ടെത്താൻ പൊലീസിനെ സഹായിക്കുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2GlGB9w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages