കർഷകത്തൊഴിലാളി സംഗമം നാളെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

കർഷകത്തൊഴിലാളി സംഗമം നാളെ

പള്ളുരുത്തി > കർഷകത്തൊഴിലാളിസംഗമത്തിന് പള്ളുരുത്തി ഒരുങ്ങി. ജില്ലയിലെ ആയിരക്കണക്കിന് കർഷകത്തൊഴിലാളികൾ ഞായറാഴ്ച വെളി മൈതാനത്തെ സംഗമത്തിനെത്തും.കെഎസ‌്കെടിയു രൂപീകരണത്തിന്റെ 50–-ാംവാർഷികത്തോടനുബന്ധിച്ചാണ‌് കർഷകത്തൊഴിലാളി ജില്ലാസംഗമം. വൈകിട്ട് അഞ്ചിന് കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എം കെ മോഹനൻ അധ്യക്ഷനാകും.

ജില്ലാ സെക്രട്ടറിമാരായിരുന്ന കെ എം സുധാകരൻ, എം കെ ശിവരാജൻ, സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എൻ കെ ലീല, സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഇ വി തങ്കപ്പൻ, പി കെ ഭാസ്കരൻ, സി കെ പത്മനാഭൻ, എ കെ നാരായണൻ, എം എ സദാനന്ദൻ, പി എ പാലിയ, കെ കുട്ടപ്പൻ, കെ ടി തങ്കപ്പൻ, കെ എം പരീത്, കെ എ പ്രഭാകരൻ, എസ് നാരായണൻനായർ എന്നിവരെ ആദരിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ മുഖ്യപ്രഭാഷണം നടത്തും. എം സ്വരാജ് എംഎൽഎ, ജോൺ ഫെർണാണ്ടസ് എംഎൽഎ, കെ ജെ മാക്സി എംഎൽഎ, സി ബി ദേവദർശനൻ, എം പി പത്രോസ്, ടി കെ വത്സൻ, പി എ പീറ്റർ, എം എസ് ശോഭിതൻ തുടങ്ങിയവർ സംസാരിക്കും.
സംഗമത്തിന്റെ ഭാഗമായി വാഹന പാർക്കിങ്ങിന‌് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.



from Kerala || Deshabhimani ​Online ​News http://bit.ly/2Gid8NR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages