തിരുവനന്തപുരം
അധിക സീറ്റ‌് വേണമെന്ന മുസ്ലിംലീഗിന്റെയും കേരള കോൺഗ്രസിന്റെയും ആവശ്യം തള്ളിക്കളയാൻ കോൺഗ്രസ‌് നേതൃത്വത്തിൽ ധാരണ.
ഒരു കക്ഷിക്ക‌് അധികസീറ്റ‌് നൽകിയാൽ മറ്റേ കക്ഷിയുയടെ ആവശ്യവും പരിഗണിക്കേണ്ടിവരുമെന്ന‌് ഇരുകക്ഷികളോടും ഉഭയകക്ഷി ചർച്ചയിൽ പറയാനാണ‌് തീരുമാനം. കേരള കോൺഗ്രസിൽ മാണി–-ജോസഫ‌് വിഭാഗങ്ങളുടെ ചേരിപ്പോര‌് മൂർച്ഛിപ്പിക്കാനും ഈ അവസരം കോൺഗ്രസ‌് വിനിയോഗിക്കും. മാണി ഗ്രൂപ്പിന‌് അവകാശപ്പെട്ട കോട്ടയം സീറ്റ‌് ജോസഫ‌് വിഭാഗത്തിന‌് നൽകി പ്രശ‌്നം തീർക്കാനുള്ള ഫോർമുലയാണ‌് ഇതിനായി തയ്യാറാക്കിയിട്ടുള്ളത‌്.
രണ്ടാം സീറ്റിനായി കടുത്ത നിലപാട‌് സ്വീകരിച്ചിരിക്കുന്നത‌് ജോസഫ‌് വിഭാഗമാണ‌്. കടുത്ത സമ്മർദത്തിലൂടെ മാണിയെക്കൊണ്ട‌് ഇത‌് അംഗീകരിപ്പിക്കാനാണ‌് ശ്രമം. ജോസ‌് കെ മാണിക്ക‌് രാജ്യസഭാ സീറ്റ‌് നൽകിയത‌് ചൂണ്ടിക്കാട്ടി കോട്ടയത്തിനുവേണ്ടി നിലപാട‌് കടുപ്പിക്കാൻ ജോസഫിന‌് കെപിസിസി പച്ചക്കൊടി കാട്ടിയിട്ടുണ്ട‌്. മാണി ഒതുങ്ങിയാലും ജോസഫ‌് ഒതുങ്ങില്ലെന്ന‌് വരുത്തിത്തീർക്കും. ഒടുവിൽ ജോസഫ‌് നിർദേശിക്കുന്നയാൾക്ക‌് കോട്ടയം നൽകി പ്രശ‌്നം തീർക്കാൻ മാണി നിർബന്ധിതനാകുമെന്നാണ‌് കണക്കുകൂട്ടൽ.
അതേസമയം, മൂന്നാം സീറ്റിനുവേണ്ടിയുള്ള മുസ്ലിംലീഗിന്റെ ആവശ്യത്തിന‌് കോൺഗ്രസ‌് വലിയ ഗൗരവം കൽപ്പിക്കുന്നില്ല. സമസ‌്തയെയും യൂത്ത‌് ലീഗിനെയും കബളിപ്പിക്കുകയാണ‌് ലീഗ‌് നേതൃത്വത്തിന്റെ ലക്ഷ്യം. അധിക സീറ്റ‌് കിട്ടിയാൽ യൂത്ത‌് ലീഗിനെയോ സമത നിർദേശിക്കുന്ന ആളെയോ സ്ഥാനാർഥിയാക്കേണ്ടിവരും. ഇത‌് കുഞ്ഞാലിക്കുട്ടിയും കൂട്ടരും ഇഷ്ടപ്പെടുന്നില്ല. കാസർകോട‌്, വടകര, പാലക്കാട‌് എന്നിവയിലൊന്നാണ‌് ലീഗ‌് ചോദിച്ചിട്ടുള്ളത‌്. അവസാന നിമിഷം വരെ വിലപേശി ഒടുവിൽ പിന്മാറുമെന്ന‌് ലീഗ‌് നേതൃത്വം കോൺഗ്രസ‌് നേതാക്കളോട‌് സൂചിപ്പിച്ചിട്ടുണ്ട‌്. ഈ മാസം 12 മുതലാണ‌് ചർച്ച.
from Kerala || Deshabhimani Online News http://bit.ly/2REYF0o
via IFTTT
No comments:
Post a Comment