വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം; നിശ്ചലമായിരുന്ന തറികള്‍ക്ക് ജീവന്‍‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം; നിശ്ചലമായിരുന്ന തറികള്‍ക്ക് ജീവന്‍‌

കൊച്ചി > സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ 2018‐19 അധ്യയന വർഷം യൂണിഫോം വിരണം ചെയ്‌തത്‌ 4.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്. പദ്ധതി തുടങ്ങി ആദ്യവര്‍ഷം തന്നെ 2.2 ലക്ഷം കുട്ടികള്‍ക്ക് 9.6 ലക്ഷം മീറ്റര്‍ യൂണിഫോം തുണി വിതരണം ചെയ്‌തിരുന്നു. 23 ലക്ഷം മീറ്റര്‍ യൂണിഫോം ആണ് 2018‐19 അധ്യയന  വർഷം വിതരണം ചെയ്‌തത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് യൂണിഫോം വിതരണം ചെയ്‌തത്. അടുത്ത വര്‍ഷം എയ്ഡഡ് എല്‍ പി സ്‌കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി 43 ലക്ഷം മീറ്റര്‍ യൂണിഫോം തുണി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഫേയ്‌സ്‌ബുക്ക്‌ പേജിലൂടെ അറിയിച്ചു. 

വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂണിഫോം നൽകുന്നതിനോടൊപ്പം നിശ്ചലമായിരുന്ന തറികള്‍ക്ക് ജീവന്‍ നൽകുകയെന്നതും പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നു. പദ്ധതി വഴി 300 ദിവസത്തോളം തൊഴില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞു. 87 കോടിയിലധികം രൂപ കൂലി ഇനത്തില്‍ മാത്രം നല്‍കി. ഉത്പാദന പ്രോത്സാഹനം എന്ന നിലയില്‍ അധിക ജോലി ചെയ്‌ത ഇനത്തില്‍ 16.72 കോടി രൂപയും തൊഴിലാളികള്‍ക്ക് നല്‍കി. കൂടാതെ യുവ തലമുറയെ നെയ്‌ത്തിലേക്ക് ആകര്‍ഷിക്കാന്‍ യുവവീവ് പദ്ധതിയും ഒരു വീട്ടില്‍ ഒരു തറി പദ്ധതിയും നടപ്പാക്കുന്നു. കൈത്തറി വസ്‌ത്ര വിതരണം പ്രത്യേകബ്രാന്റുകളില്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2N41ZBH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages